നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ മോഹൻലാൽ സുചിത്രയ്ക്ക് ഒപ്പം ചുവട് വയ്ക്കുന്ന ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുടുംബസമേതമാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്ബാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹത്തിന് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് മോഹന്‍ലാലിന്റെയും കുടുംബത്തിന്‍റെയും നൃത്തമാണ് വൈറലാകുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. നിരവധി താരങ്ങളും ഇവര്‍ക്കൊപ്പം ചുവടുവെയ്ക്കുന്നുണ്ട്.
വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇന്‍സ്റ്റഗ്രാമില്‍ നസ്രിയയുടെ ഫാന്‍ പേജുകളിലൊന്നിലാണ്. ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ്. മമ്മൂട്ടി അടക്കമുള്ള താരങ്ങളും വിവാഹ ശേഷം നടന്ന ഫന്‍ഷനില്‍ പങ്കേടുത്തിരുന്നു.