നമുക്കൊരു ഫുല്‍ജാര്‍ സോഡ അങ്ങട് കാച്ചിയാലോ! തൂവാനത്തുമ്പികള്‍ക്ക് ശേഷം ഇട്ടി മാണിയിലൂടെ വീണ്ടും ഒരുമിച്ച് മോഹന്‍ലാലും അശോകനും; തൃശ്ശൂര്‍ ഭാഷയുമായി ലാലേട്ടനെത്തുമ്പോള്‍ കാത്തിരുന്ന് ആരാധകരും

Malayalilife
topbanner
നമുക്കൊരു ഫുല്‍ജാര്‍ സോഡ അങ്ങട് കാച്ചിയാലോ! തൂവാനത്തുമ്പികള്‍ക്ക് ശേഷം ഇട്ടി മാണിയിലൂടെ വീണ്ടും ഒരുമിച്ച് മോഹന്‍ലാലും അശോകനും;  തൃശ്ശൂര്‍ ഭാഷയുമായി ലാലേട്ടനെത്തുമ്പോള്‍ കാത്തിരുന്ന് ആരാധകരും

മോഹൻലാലിന്റേയും അശോകന്റേയും സിനിമാ ജീവിതത്തിലെ  മറക്കാനാവാത്ത ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. 'നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ’ എന്ന് തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ സുഹൃത്തായ ഋഷിയോട് പറയുന്ന ഡയലോഗ് വളരെ ഹിറ്റാണ്. ഇപ്പോഴിതാ സോഡാ സർബത്തിന്റെ കാലമൊക്കെ കഴിഞ്ഞു.

ഇത് ഫുൾ ജാർ സോഡയുടെ കാലമാണ്. വീണ്ടും ജയകൃഷ്ണനും ഋഷിയും ഒന്നിക്കുകയാണ്. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ യുടെ ലൊക്കേഷനിൽ മോഹൻലാലും അശോകനും  ഒന്നിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നമുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയാല്ലോ?’ എന്ന കുറിപ്പോടെ അജു വർഗീസാണ് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ നവാഗതരായ ജിബിയും ജോജുവും ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. ഹണി റോസാണ് നായികയായി എത്തുന്നത്.മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

mohanlal and ashokan again ittimani

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES