Latest News

'മീ ടു ക്യാമ്പയിൻ ഒരു പ്രസ്ഥാനമല്ല; ചിലർ അതിനെ ഫാഷനായി കാണുന്നു; മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹൻലാൽ; അമ്മ ഷോയിൽ ദിലീപ് പങ്കെടുക്കില്ലെന്നും ലാൽ

Malayalilife
'മീ ടു ക്യാമ്പയിൻ ഒരു പ്രസ്ഥാനമല്ല; ചിലർ അതിനെ ഫാഷനായി കാണുന്നു; മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹൻലാൽ; അമ്മ ഷോയിൽ ദിലീപ് പങ്കെടുക്കില്ലെന്നും ലാൽ

ദുബായ്; മീ ടു ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നടൻ മോഹൻലാൽ. മീ ടു ക്യാമ്പയിൻ ഒരു പ്രസ്ഥാനമല്ല. ചിലർ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അബുദാബിയിൽ സിസംബർ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള 'ഒന്നാണ് നമ്മൾ' ഷോയെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒന്നാണ് നമ്മൾ' ഷോയിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്നും മോഹൻലാൽ അറിയിച്ചു. അഞ്ച് മണിക്കൂർ നീളുന്ന പരിപാടി പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ മണിക്കൂറുള്ള അഞ്ച് ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഷോ രാജീവ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

മലയാള സിനിമാ രംഗത്ത് നിന്ന് ആറുപതോളം കലാകാരന്മാർ പങ്കെടുക്കും. 100 ദിർഹം മുതലായിരിക്കും ടിക്കറ്റുകൾ. എണ്ണായിരത്തിലധികം പേർക്ക് പരിപാടി ആസ്വദിക്കാനാവും. ഷോയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഷോയുടെ ലോഗോയും പ്രമോഷണൽ വീഡിയോകളും വാർത്താസമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു

mohanlal about mee too campaign

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES