നിരവധി താര വിവാഹങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് നടന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളൊക്കെ പാലിച്ചുകൊണ്ടായിരുന്നു വിവാഹങ്ങള്‍.മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്
കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ.എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ മിയയുടെയും അശ്വിന്റെയും മനസമ്മതം നടന്നിരിക്കുകയാണ്. മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. കഴിഞ്ഞ ദിവസം
അശ്വിനൊപ്പമുള്ള മിയയുടെ മനസമ്മതത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ലൈറ്റ് പിങ്ക് നിറമുള്ള നിറയെ വര്‍ക്കുകളുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്.
വെള്ള ഷര്‍ട്ടില്‍ ഇളംനീല നിറമുള്ള ഓവര്‍കോട്ടും നോര്‍മല്‍ പാന്റുമായിരുന്നു അശ്വിന്റെ വേഷം.മനസ്സമതത്തിന് ശേഷം പാലാ സെന്റ് തോമസ് പള്ളിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കാനെത്തിയിരുന്നത്. മിയയുടെ വീടിനോട് ചേര്‍ന്ന് ഒരുക്കിയ പന്തലിലായിരുന്നു വിരുന്ന് ഒരുക്കിയിരുന്നത്.ഇപ്പോഴിതാ മറ്റൊരു കാര്യം ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മിയ. മനസ്സമതശേഷം ചിത്രങ്ങള്‍ നോക്കിയപ്പോഴാണ് താനൊരു കാര്യം തിരിച്ചറിഞ്ഞതെന്ന് പറഞ്ഞിരിക്കുകായണ് മിയ. 'എല്ലാ സമയവും ഞാന്‍ അശ്വിനെ(ാ്യ ഹീ്ല) നോക്കി നില്‍ക്കുകയായിരുന്നുവല്ലേ' എന്ന് മിയ കുറിച്ചിരിക്കുകയാണ്
കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. അശ്വിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരു രുടെയും വിവാഹനിശ്ചയം. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകള്‍ക്ക് വരനായി കണ്ടെത്തിയത്. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ അശ്വിന്‍ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.