ഫാദേഴ്സ് ഡേയില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി മേനകയും മകള്‍ കീര്‍ത്തി സുരേഷും. 'ഒരു മൊട്ട് വിരിഞ്ഞപ്പോള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് അച്ഛനോടൊപ്പമെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് മേനക അച്ഛന് ആശംസകള്‍ പങ്കുവച്ചത്. ആ ചിത്രം എടുത്ത് അധികം താമസിക്കുന്നതിന് മുന്‍പ് തനിക്ക് അച്ഛനെ നഷ്ടപ്പെട്ടുവെന്നും മേനക പറയുന്നു.
ഫാദേഴ്സ് ഡേയില്‍ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി മേനക സുരേഷ്. 'ഒരു മൊട്ട് വിരിഞ്ഞപ്പോള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് അച്ഛനോടൊപ്പമെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ നടി പങ്കുവച്ചത്.ഈ ചിത്രം എടുത്ത് അധികം താമസിക്കുന്നതിന് മുന്‍പ് തനിക്ക് അച്ഛനെ നഷ്ടപ്പെട്ടുവെന്നും മേനക പറയുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു മേനക സുരേഷ് ഇക്കാര്യം പറഞ്ഞത്.
'ഫാദേഴ്സ് ഡേ ആശംസകള്‍ അപ്പാ. എന്റെ ഒരു സഹപ്രവര്‍ത്തകനില്‍ നിന്നാണ് എനിക്ക് ഈ ചിത്രം ലഭിച്ചത്. എനിക്ക് ഏറെ വിലപ്പെട്ട ഒന്ന്. 'ഒരു മൊട്ട് വിരിഞ്ഞപ്പോള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് 1982 ജനുവരിയില്‍ എടുത്ത ചിത്രമാണിത്.
അതേ വര്‍ഷം സെപ്റ്റംബര്‍ 19ന് രാത്രി 7.30 ന് എനിക്ക് എന്റെ അപ്പയെ നഷ്ടപ്പെട്ടു. അന്ന് എനിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ സഹോദരന്മാര്‍ക്ക് യഥാക്രമം 16, 10, 8 വയസ്സായിരുന്നു. ഞാന്‍ സിനിമയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു 'ഞാന്‍ നിന്നോടൊപ്പമുണ്ട്', പക്ഷേ അത് പറഞ്ഞ് 3 വര്‍ഷത്തിനുള്ളില്‍ അപ്പ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി.
അപ്പയ്ക്ക് ഭക്ഷണത്തോട് വലിയ ഇഷ്ടമായിരുന്നു. തികച്ചും ഒരു ഭക്ഷണപ്രിയന്‍. ഞാന്‍ പുതിയ വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ ഇപ്പോഴും അപ്പയെ ഓര്‍ക്കും.അദ്ദേഹത്തിന് എല്ലാത്തരം ഭക്ഷണങ്ങളും ഉണ്ടാക്കികൊടുക്കാനും അത് ആസ്വദിക്കുന്നത് കാണാനും ഒരു മണിക്കൂറെങ്കിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.
നമ്മുടെ ജീവിതത്തില്‍ ഒരു റിവൈന്‍ഡ് ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.''-ഫാദേഴ്സ് ഡേ ദിനത്തില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ച് മേനക കുറിച്ചു.
നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്ത് എത്തുന്നത്. നടി ബീന ആന്റണിയും പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
മകളും നടിയുമായ കീര്‍ത്തി സുരേഷും ഫാദേഴ്‌സ് ഡേ ആശംസകള്‍ പങ്കുവച്ചിട്ടുണ്ട്. അച്ഛന്‍ തന്നെ മടിയില്‍ വച്ച് ആദ്യമായി ചോറ് നല്‍കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കീര്‍ത്തി ആശംസകള്‍ നേര്‍ന്നത് .ഇതുപോലെ ഒന്നുകൂടി അച്ഛന്റെ മടിയിലിരുന്ന് ഈ ചിത്രങ്ങള്‍ പുനഃസൃഷ്ടിക്കണമെന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ എന്നെ ചുമക്കുന്നതിനെക്കുറിച്ച് എന്റെ അച്ഛന്‍ ആലോചിക്കുക പോലുമില്ല എന്ന് തോന്നുന്നു.ഫാദേഴ്‌സ് ഡേ ആശംസകള്‍ അച്ഛാ.''എ്ന്നാണ് നടി കുറിച്ചത്.