Latest News

മീരാ ജാസ്മിന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് ആശംസ അറിയിച്ച് ദീലിപ് എത്തി; ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
മീരാ ജാസ്മിന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് ആശംസ അറിയിച്ച് ദീലിപ് എത്തി; ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ മീര മലയാളികള്‍ക്ക് എന്നെന്നും പ്രിയങ്കരിയാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ആയിരുന്നു മീര ജാസ്മിന്‍. സൂത്രധാരന്‍, രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരിമാന്‍, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ തുടങ്ങി നിരവധി സിനിമകളിലാണ് മീര ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചത്.

 കൊറേ വര്ഷംങ്ങള്‍ക്ക് ശേഷം മകള്‍ എന്ന സിനിമയില്‍ മലയാള സിനിമയിലേക്ക് തിരിച്ച വന്നിരുന്നു. ഇപ്പോള്‍ താരത്തിന്റെ ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്. മീര ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകള്‍ മിഷല്ലെ ബിജോ വിവാഹിതയായി എന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ അടക്കം പുറത്തു വരുന്നത്. ബോബിന്‍ എന്നാണ് വധുവിന്റെ പേര്. വിവാഹച്ചടങ്ങിലുടനീളം മീര ജാസ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ആക്ടീവ സുന്ദരിയായി താരം നില്‍ക്കുന്ന ചിത്രങ്ങളനു ഇപ്പോള്‍ വൈറല്‍ ആകുന്നത്. അതോടൊപ്പം ചടങ്ങിന് ദിലീപ് എത്തിയ ചിത്രങ്ങളും വൈറല്‍ ആകുന്നു.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ റിസപ്ഷനില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ അതിഥികളായി എത്തി. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്നു ജെനി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'സ്‌കൂള്‍ ബസ്' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തിരുവല്ലയിലെ കുറ്റപ്പുഴ ഗ്രാമത്തില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും മക്കളാണ് മീരയും ജെനിയും. ജോസഫിനും ഏലിയാമ്മയ്ക്കും അഞ്ച് മക്കളാണ്. മീരയ്ക്കും ജെനിക്കും ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സഹോദരി ജിബി സാറാ ജോസഫ്. മൂത്ത സഹോദരന്‍ ജോയ് മോന്‍. രണ്ടാമത്തെ സഹോദരന്‍ ജോര്‍ജ്.

ദിലീപ് നായകനായ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരയുടെ വെള്ളിത്തിരിയിലേക്കുള്ള പ്രവേശനം. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായിക ആയിരുന്നു മീര. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മീര ജാസ്മിന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്ടക്കോഴി, റണ്‍ തുടങ്ങിയവ മീരയുടെ തമിഴ് സിനിമകളിളെല്ലാം ഹിറ്റുകളാണ്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. എന്നാല്‍ മികച്ചൊരു പ്രോജക്ടിനു വേണ്ടി കാത്തിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മീര പങ്കുവയ്ക്കാറുണ്ട്. മീരയുടെ അള്‍ട്രാ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് തെന്നിന്ത്യയിലും ആരാധകര്‍ ഏറെയാണ്.

 

meera jasmines sister jeny susan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES