ദിലീപിനെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മകൾ മീനാക്ഷിയും. വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. മീനാക്ഷിയുടേയും കാവ്യയുടേയും ചെറിയ മകളുടേയും വിശേഷങ്ങൾ ദിലീപിനോട് ആരാഞ്ഞ് ആരാധകർ രംഗത്തെത്താറുണ്ട്. ഈ അടുത്ത സമയത്തായിരുന്നു നടൻ ദിലീപിന്റെ മകൾ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായത്. സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രം താരപുത്രി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. ദിലീപും കുടുംബവും ഒന്നടങ്കം വിവാഹത്തിന് പങ്കെടുത്തിരുന്നു ഈ ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചിരുന്നു. വൈറലായിരുന്നു ഇത്.
സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടുള്ള മീനാക്ഷിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിഷു ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിക്കും വിഷു ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ തന്നെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. അതുപോലെ തന്നെ സനുഷയും കമന്റ് ചെയ്തിട്ടുണ്ട്.
സെറ്റും മുണ്ടിലുള്ള മീനാക്ഷിയുടെ ചിത്രം കാണുമ്പോൾ അമ്മ മഞ്ജുവിനെയാണ് ഓർമ വരുന്നതെന്നാണ് ആരാധകർ പറയുന്നത്. അമ്മയെ പോലെ തന്നെയുണ്ട് മകളെന്നും ആരാധകർ പറയുന്നു. അമ്മയെ പോലെ ആണെങ്കിലും അച്ഛന്റെ മകളായിരിക്കും മീനാക്ഷിയെന്നും ആരാധകർ പറയുന്നുണ്ട്. മഞ്ജുവിന്റേയും മീനാക്ഷിയുടേയും ഒരുപോലെയുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സുഹൃത്ത് അഞ്ജലിയാണ് താരപുത്രിയുടെ ചിത്രമെടുത്തത്.