പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കര്‍ണ്ണന്' ശേഷം ധനുഷിനൊപ്പം വീണ്ടും സിനിമയൊരുക്കാന്‍ മാരി സെല്‍വരാജ്. കര്‍ണ്ണന്‍ തിയേറ്ററുകളില്‍ എത്തിയ അതേദിവസം പുതിയ ചിത്രം പ്രഖ്യാപിക്കാനായത് സന്തോഷമെന്ന് കുറിച്ചുകൊണ്ട് സംവിധായകന്‍ തന്നെയാണ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവെച്ചത്. 2021 ഏപ്രില്‍ ഒന്‍പതിനായിരുന്നു കര്‍ണ്ണന്റെ റിലീസ്.
കര്‍ണ്ണന്‍ തിയേറ്ററുകളില്‍ എത്തിയ അതേദിവസം പുതിയ ചിത്രം പ്രഖ്യാപിക്കാനായത് സന്തോഷമെന്ന് കുറിച്ചുകൊണ്ട് സംവിധായകന്‍ തന്നെയാണ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവെച്ചത്. 2021 ഏപ്രില്‍ ഒന്‍പതിനായിരുന്നു കര്‍ണ്ണന്റെ റിലീസ്.
കര്‍ണ്ണന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കവെ 2021ല്‍ മാരി സെല്‍വരാജിനൊപ്പം അടുത്ത ചിത്രം അണിയറയിലാണെന്ന് ധനുഷ് ട്വീറ്റ് ചെയ്തിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും 2022ല്‍ ചിത്രീകരണം ആരംഭിക്കുമെന്നുമായിരുന്നു ട്വീറ്റിലെ വിവരം. എന്നാല്‍ 'മാമന്നന്‍', 'വാഴൈ' എന്നീ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയായിരുന്നു സംവിധായകന്‍.
ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ് നിര്‍മ്മിക്കുന്ന പതിനഞ്ചാം ചിത്രമാണിത്.
അതേസമയം, വാത്തിയാണ് ധനുഷിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഒ.ടി.ടിയിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്തത്. നിലവില്‍ അരുണ്‍ മതേശ്വരന്‍ ഒരുക്കുന്ന ക്യാപ്റ്റന്‍ മില്ലറിന്റെ തിരക്കുകളിലാണ് ധനുഷ്...