ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മെറീന മൈക്കിള്‍. അമര്‍ അക്ബര്‍ അന്തോണിയിലെ കഥാപാത്രത്തിലൂടെ യാണ് മെറിന കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചങ്ക്സ്, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്ര്ങ്ങളിലും മെറീന അഭിനയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളായി നടി സോഷ്യല്മീഡിയിയില് നിറഞ്ഞ് നില്‍ക്കുകയാണ്.
സ്ത്രീകള്‍ക്ക് ആവശ്യമായ പരിഗണനകള്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മെറീന രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയും തുടര്‍ന്ന് ഷൈനുമായി വഴക്കിട്ട് തരാം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
പീരിഡ്സ് ആയിരുന്നിട്ടും ഒരു നല്ല ബാത്റൂം പോലും സിനിമാ ലൊക്കേഷനില്‍ തനിക്ക് തന്നില്ല എന്ന തരത്തിലായിരുന്നു മെറീന വിമര്‍ശനം ഉന്നയിച്ചത്.
ഇപ്പോഴിതാ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ വിമര്‍ശനവുമായി നടി മെറീന രംഗത്ത്. അന്നപൂരണി വിവാദത്തില്‍ നയന്‍താരയെ അനുകൂലിച്ച മലയാളി നടി, മലയാള സിനിമാ ഇന്ഡസ്ട്രിയിലെ വലിയൊരു പ്രശ്നം തുറന്നു പറഞ്ഞ തനിക്കൊപ്പം നിന്നില്ലെന്ന് മെറീന പറഞ്ഞു. ആ നടി ഉള്‍പ്പെടുന്ന ഡബ്ലിയു സി സി എന്ന സംഘടന തനിക്കൊപ്പം നില്‍കാത്തതില്‍ സങ്കടമുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ മെറീന കുറിച്ചു.
തനിക്കൊപ്പം നിന്നവരോട് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും, എന്നാല്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ ആരും തന്നെ തനിക്ക് വേണ്ടി സംസാരിക്കാത്തത് വലിയ സങ്കടം ഉണ്ടാക്കിയെന്നും മെറീന കുറിപ്പില്‍ വ്യക്തമാകുന്നു.