Latest News

എന്റെ ആശയെ എന്നോട് ചേര്‍ത്തു വച്ച സര്‍വ്വശക്തനായ ദൈവത്തിന് ഒരു കോടി പ്രണാമം; സ്നേഹത്തിലലിഞ്ഞ വിവാഹവാർഷിക പോസ്റ്റുമായി നടൻ മനോജ് കെ ജയൻ

Malayalilife
topbanner
എന്റെ ആശയെ എന്നോട് ചേര്‍ത്തു വച്ച സര്‍വ്വശക്തനായ ദൈവത്തിന് ഒരു കോടി പ്രണാമം; സ്നേഹത്തിലലിഞ്ഞ വിവാഹവാർഷിക പോസ്റ്റുമായി നടൻ മനോജ് കെ ജയൻ

നൂറ്റിമുപ്പതോളം സിനിമകളും കുറച്ച സീരിയലുകളൂം കൊണ്ട് തെന്നിന്ത്യയിലെ ഒരു മികച്ച നടനായി മാറിയ വ്യക്തിയാണ് മനോജ് കെ ജയൻ. 1999 ൽ മലയാളത്തിൽ ഇന്നും തിളങ്ങുന്ന താരം നടി ഉർവശിയെ കല്യാണം കഴിച്ചു. കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മിയാണ് ഇവരുടെ മകൾ. പ്രണയിച്ച് വിവാഹം ചെയ്ത ഈ ദമ്പതികൾ ചില കാരണങ്ങളാൽ 2008 ഇത് വേർപിരിഞ്ഞു. പിന്നീട് മനോജ് കെ ജയൻ 2011 ആശാ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഇവർക്ക് അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെയും രണ്ടാം വിവാഹമാണ്. ആദ്യത്തെ ബന്ധത്തിൽ ചിന്നു എന്ന് വിളിക്കുന്ന ശ്രയ എന്ന പെൺകുട്ടിയുണ്ട്. ഈ കുട്ടി പിതാവിനോടൊപ്പം യു കെയിലാണ്. മനോജിന്റെയും ആശയുടെയും കൂടെയാണ് ഇപ്പോൾ കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്ക് അമ്മയെ കാണണം എന്ന് തോന്നുമ്പോൾ അവൾ പോകും, ഞങ്ങൾ തമ്മിൽ ശത്രുത ഒന്നുമില്ല എന്നൊക്കെ മനോജ് പറഞ്ഞിട്ടുണ്ടായിരുന്നു.

999 ൽ മലയാളത്തിൽ ഇന്നും തിളങ്ങുന്ന താരം നടി ഉർവശിയെ കല്യാണം കഴിച്ചു. കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മിയാണ് ഇവരുടെ മകൾ. പ്രണയിച്ച് വിവാഹം ചെയ്ത ഈ ദമ്പതികൾ ചില കാരണങ്ങളാൽ 2008 ഇത് വേർപിരിഞ്ഞു. പിന്നീട് മനോജ് കെ ജയൻ 2011 ആശാ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഇവർക്ക് അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെയും രണ്ടാം വിവാഹമാണ്. ആദ്യത്തെ ബന്ധത്തിൽ ചിന്നു എന്ന് വിളിക്കുന്ന ശ്രയ എന്ന പെൺകുട്ടിയുണ്ട്. ഈ കുട്ടി പിതാവിനോടൊപ്പം യു കെയിലാണ്. മനോജിന്റെയും ആശയുടെയും കൂടെയാണ് ഇപ്പോൾ കുഞ്ഞാറ്റ. 'ഇന്ന്... ഞങ്ങളുടെ 'പത്താം' വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട 'എന്റെ ആശയെ' എന്നോട് ചേര്‍ത്തു വച്ച, സര്‍വ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം... നന്ദി ആഘോഷമില്ല... പകരം,, പ്രാര്‍ത്ഥന മാത്രം. ലവ് യൂ ആശ എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മനോജ് കെ ജയന്‍ സൂചിപ്പിച്ചത്. പുറകെ ആശംസകളുമായി നിരവധിപേർ വന്നിരുന്നു. വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ക്കൊപ്പം എല്ലാ കാലത്തും ഇതുപോലെ സന്തുഷ്ടരായി കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.

കർണാടക സംഗീതജ്ഞനായ ജയന്റെ മകനായി കോട്ടയത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. പക്ഷേ ചില കാരണങ്ങളാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. 1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഇതായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

manoj k jayan family life anniversary celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES