സോഷ്യല്‍ മീഡിയയില്‍ സജീവമായ മനോജ് കെ ജയന്‍ തന്റെ വിശേഷം എല്ലാം നടന്‍ നിരന്തരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോളിതാ കുടുംബത്തോടൊപ്പം യാത്രകള്‍ ആസ്വദിക്കുന്ന മനോജ് കെ ജയനെയാണ് വീഡിയോയില്‍ കാണുന്നത്.സ്‌കോട്‌ലാന്റില്‍ പോയപ്പോള്‍ എടുത്ത വീഡിയോയാണ് മനോജ് കെ ജയന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഭാര്യ ആശയുടെ തോളിനും മക്കളുടെ തോളിലും കൈയിട്ട് ഓടുന്ന സെല്‍ഫി വീഡിയോസ് ആണ് പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ആകര്‍ഷണം.
കുടുംബത്തിനൊപ്പം പങ്കിടുന്ന ലളിതമായ നിമിഷങ്ങളാണ് സന്തോഷം, അവിടെ സന്തോഷത്തിന് അതിരുകളില്ല- എന്നാണ് മനോജ് കെ ജയന്‍ എഴുതിയത്. ചെറിയ കാര്യങ്ങളാണ് സന്തോഷം നല്‍കുന്നത്, സ്‌കോട്‌ലാന്റിലെ ഓര്‍മകള്‍, കുടുംബം എന്നിങ്ങനെയൊക്കെയാമ് ഹാഷ് ടാഗുകള്‍ നല്‍കിയിരിയ്ക്കുന്നത്.
ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ വീഡിയോയ്ക്ക് ലൈക്കും കമന്റും കൊടുത്തിട്ടുണ്ട്.