മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. മടങ്ങിവരവില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. സല്ലാപം എന്ന ചിത്രത്തില്‍ ദീലിപിന്റെ നായികയായി എത്തിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിന്റെ കൈപിടിക്കുകയായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ദിലീപുമായുളള വിവാഹം. മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു.
പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്ന മഞ്ജു വാര്യര്‍ അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. മടങ്ങി വരവിലും മഞ്ജുവിന് പിഴച്ചില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. പ്രതി പൂവന്‍കോഴിക്ക് ശേഷമുള്ള മഞ്ജു വാര്യര്‍ ചിത്രം കൂടിയാണ് ഇത്. താരം ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുന്നതായ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. മാധവനൊപ്പമാകും ബോളിവുഡ് അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദാവണി ചുറ്റി പതിനേഴുകാരിയുടെ ചേലഴകില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ പേജുകളിലാണ് മഞ്ജുവിന്റെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അതിസുന്ദരിയായാണ് ചിത്രത്തില്‍ മഞ്ജു ഉള്ളത്. സിനിമയില്‍ എത്തിയ സമയത്ത് താരത്തിന്റെ ലുക്കിനെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് എത്തിയത്. മുഖത്ത് പ്രായം അറിയുന്നുവെന്നും ചുൡുകള്‍ കാണാമെന്നും പലരും പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് ഇരുപതകാരിയുടെ ചുറുചുറുക്കോടെയും ചെറുപ്പത്തോടെയുമുളള താരത്തെയാണ് കണ്ടത്. ചര്‍മ്മത്തിലും രൂപത്തിലുമെല്ലാം വന്‍ മേക്കോവറിലാണ് എത്തിയത്. മഞ്ജു വാര്യര്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ചതുര്‍മുഖം, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയില്‍ റിലീസിനായി ഒരുങ്ങുന്നത്. രണ്ടാംവരവില്‍ അഭിനയ സാധ്യതയേറെയുള്ള കഥാപാത്രങ്ങളാണ് നടിയെ തേടിയെത്തിയത്. ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു വാര്യര്‍. ചിത്രത്തില്‍ മാധവന്‍ നായകനായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. വൈകാതെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നും ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.