പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലെ അനുഭവങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വി എന്ന് തോന്നുകയില്ലെന്നും അഭിനേതാവായും സംവിധായകനായും അദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും മഞ്ജു പ്രതികരിച്ചു.
ലൂസിഫറിന്റെ സൈറ്റില്‍ വെച്ചാണ് ആദ്യമായി രാജുമായി അടുത്ത് സംസാരിക്കുന്നത്. പല ചടങ്ങുകളില്‍ കാണാറുണ്ടെങ്കിലും അധികം അടുത്ത് സംസാരിച്ചിട്ടില്ല. രാജുവിന്റെ കൂടെ അഭിനയിച്ചിട്ടും ഇല്ല. അഭിനയനേതാവായും സംവിധായകനായും താരതമ്മ്യം ചെയ്യാന്‍ എനിക്ക് അറിയില്ല. ആദ്യ ദിവസം മാത്രമാണ് നടന് പൃഥ്വിരാജ് ആണ് സവിധാനം ചെയുന്നത് എന്ന് തോന്നിയിട്ടുള്ളു. പിന്നീട് പരിചയ സമ്ബന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയത്, മഞ്ജു വാര്യര്‍ പറയുന്നു.
പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയുന്നത് എന്ന് ആദ്യത്തെ ഒരു ദിവസം നമ്മുടെ മനസ്സില്‍ ഉണ്ടാകും . പിന്നെ നമ്മള് കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്ബത്തുള്ള ഒരു സംവിധയകനെയാണ്. ആത്മവിശ്വാസം പൃഥ്വിയിലുണ്ട്
മഞ്ജുവാര്യര്‍ വ്യക്തമാക്കി.