നടി മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയ വീഡിയോ വൈറലാവുകയാണ്. ഹോട്ടലില്‍ വച്ചുള്ള രസകരമായ ഒരു സംഭവമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ബഹ്‌റിനില്‍ വെച്ചു നടന്ന കേരളീയ സമാജത്തില്‍ നൃത്തമവതരിപ്പിക്കാന്‍ എത്തിയതായിരുന്നു മഞ്ജു.
ഗള്‍ഫ് ഹോട്ടലില്‍ ഭക്ഷണം കഴിച്ചക്കാനെത്തിയ നടി ഭക്ഷണത്തിനിടെ അവിടുത്തെ ഷെഫ് റേമണ്ടുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന മഞ്ജു എതിര്‍ വശത്തിരുന്ന് ഷെഫ് ഇട്ടുകൊടുക്കുന്ന ഒരു ഭക്ഷണ പദാര്‍ഥം വാ ഉപയോഗിച്ച് ചാടിപ്പിചിടിക്കുന്നതും പിന്നീട് വിജയീ ഭാവത്തില്‍ കൈ ഉയര്‍ത്തിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോ.
'നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല! ഉച്ചഭക്ഷണം വളരെ രസകരമാക്കിയതിന് ഷെഫ് റെയ്മണ്ടിന് നന്ദി!'' എന്ന കുറിപ്പോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കേരളീയ സമാജത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു മഞ്ജു. പരിപാടിയില്‍ നിന്നുള്ള കുച്ചിപ്പുടിയുടെ ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.