Latest News

കട ഉദ്ഘാടനം കഴിഞ്ഞ് കാറില്‍ കയറിപ്പോയ മഞ്ജുവിന്റെ പിന്നാലെ ഓടി ആരാധിക; കണ്ടപാടെ ബ്ലോക്കിനിടെ കാര്‍ നിര്‍ത്തി കാര്യം തിരക്കി നടി; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

Malayalilife
കട ഉദ്ഘാടനം കഴിഞ്ഞ് കാറില്‍ കയറിപ്പോയ മഞ്ജുവിന്റെ പിന്നാലെ ഓടി ആരാധിക; കണ്ടപാടെ ബ്ലോക്കിനിടെ കാര്‍ നിര്‍ത്തി കാര്യം തിരക്കി നടി; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

ട ഉദ്ഘാടനം കഴിഞ്ഞ് കാറില്‍ കയറിപ്പോയ മഞ്ജുവിന്റെ പിന്നാലെ ഓടുന്ന  ആരാധികയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.കാറിന് പിന്നാലെ ഓടിയ യുവതിക്കരികില്‍ കാര്‍ നിര്‍ത്തി സംസാരിക്കുന്ന നടിയെയും വീഡിയോയില്‍ കാണാം.ഏരൂരില്‍ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാര്‍ നിര്‍ത്തി കാര്യം തിരക്കി. പ

ക്ഷേ, റോഡ് ബ്ലോക്കായതിനാല്‍ കാര്‍ അധികനേരം നിര്‍ത്തിയിടാനും കഴിയില്ലായിരുന്നു. ഉടന്‍ തന്നെ കാര്‍ മുന്നോട്ടെടുത്തെങ്കിലും വീണ്ടും യുവതി പിറകേയെത്തി.പിന്നീട് കുറച്ച് മുന്നോട്ടെടുത്ത ശേഷം കാര്‍ റോഡരികില്‍ മാറ്റി നിര്‍ത്തി മഞ്ജു യുവതിയെ അടുത്തേക്ക് വിളിച്ചു. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കാന്‍ ഒപ്പമുള്ളവരോട് നിര്‍ദേശിച്ച ശേഷമാണ് താരം അവിടെ നിന്നും തിരിച്ചത്. 

തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നല്‍കാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നാണ് യുവതി പറയുന്നത്. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യര്‍ എന്നും യുവതി പറഞ്ഞു

manju warriers fan followed her car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES