Latest News

കുറച്ച് പേര്‍ക്ക് ഈ  പോരാട്ടം യഥാര്‍ത്ഥമാണ്; മറ്റു ചിലര്‍ക്ക് ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ആയുധവും;കാന്‍സര്‍ തമാശയല്ല;ബാധിച്ചവര്‍ സ്വയം നിങ്ങളെ നോക്കണം; പൂനംപാണ്ഡേയുടെ വ്യാജ മരണവാര്‍ത്താ വിവാദത്തിന് പിന്നാലെ കുറിപ്പുമായി മമ്താ മോഹന്‍ദാസ്

Malayalilife
 കുറച്ച് പേര്‍ക്ക് ഈ  പോരാട്ടം യഥാര്‍ത്ഥമാണ്; മറ്റു ചിലര്‍ക്ക് ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ആയുധവും;കാന്‍സര്‍ തമാശയല്ല;ബാധിച്ചവര്‍ സ്വയം നിങ്ങളെ നോക്കണം; പൂനംപാണ്ഡേയുടെ വ്യാജ മരണവാര്‍ത്താ വിവാദത്തിന് പിന്നാലെ കുറിപ്പുമായി മമ്താ മോഹന്‍ദാസ്

സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മംമ്ത മോഹന്‍ദാസിന്‌ കാന്‍സര്‍ പിടിപ്പെട്ടത്. എന്നാല്‍ അതിനെ പോരാടി തോല്‍പ്പിച്ച് സിനിമാ ലോകത്തേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുകയായിരുന്നു. ഇപ്പോഴിതാ, ലോക കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മോഡലും ബോളിവുഡ് നടിയുമായ പൂനം പാണ്ഡെയുടെ വ്യാജ മരണവാര്‍ത്തയ്ക്കെതിരെയുളള വിമര്‍ശനം കൂടിയാണ് മംമ്ത പോസ്റ്റ് പങ്കുവെച്ചത്. 

കുറച്ച് പേര്‍ക്ക് ഇത് യഥാര്‍ത്ഥത്തിലുളള പോരാട്ടമാണ്. മറ്റു ചിലര്‍ക്ക് ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുളള ആയുധവും. കാന്‍സര്‍ തമാശയല്ല. ഇത് ബാധിച്ചവര്‍ സ്വയം നിങ്ങളെ നോക്കണം,ശ്രദ്ധിക്കണം. ആദ്യം നിങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ശ്രമിക്കുക. കാന്‍സറിന് നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതിനെ നിങ്ങള്‍ക്ക് പോരാടി തോല്‍പ്പിക്കാനാകും. യുദ്ധം ചെയ്യുന്നവരെയും പോരാടി തോല്‍പ്പിക്കാനാകും. യുദ്ധം ചെയ്യുന്നവരെയും പോരാടി ജീവന്‍ വെടിഞ്ഞവരെയും ഈ ദിവസത്തില്‍ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.''-മംമ്ത കുറിച്ചു.

സെര്‍വിക്കല്‍ കാന്‍സര്‍ പിടിപ്പെട്ട് നടി പൂനം പാണ്ഡെ മരിച്ചുവെന്ന് താരത്തിന്റെ മാനേജര്‍ പങ്കുവെച്ച വ്യാജ മരണവാര്‍ത്തക്ക് പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്.

 

Read more topics: # മംമ്ത
mamtha mohandas about cancer day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES