മലയാളികളടക്കമുള്ള സിനിമാ താരങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മാലിദ്വീപ്. കഴിഞ്ഞ ദിവസമാണ് അഹാന ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ പങ്ക് വച്ചത് ശ്രദ്ധ നേടിയത്. ഇപ്പോളിതാ മലയാളത്തിന്റെ പ്രിയ താരം മംമ്താ മോഹന്‍ദാസും അവധിയാഘോഷിക്കാനായി മാല്‍ദ്വീപ്‌സില്‍ എത്തിയിരിക്കുകയാണ്. മാലിദ്വീപ്‌സില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ നടി സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിരുന്നു.
മാത്രമല്ല അന്താരാഷ്ട്ര യോഗദിനത്തില്‍ മംമ്ത വീഡിയോയും പങ്ക് വച്ചു. വിവിധ യോഗമുറകള്‍ ചെയ്യുന്ന മംമ്തയെ ആണ് വീഡിയോയില്‍ കാണുന്നത്. അന്താരാഷ്ട്ര യോഗാദിനാശംസകളും മംമ്ത നേര്‍ന്നിട്ടുണ്ട്. കടലിന്റെ മനോഹാരിതയില്‍ യോഗ അഭ്യസിക്കുന്ന നടിയാണ് വീഡിയോയില്‍ ഉള്ളത്.
ഫിറ്റ്‌നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത. ക്യാന്‍സറിനോട് പൊരുതി മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച വ്യക്തി. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലയാവര്‍ത്തി മംമ്ത പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല അഡിക്ഷന്‍ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്.
ഫൊറന്‍സിക് , ലാല്‍ ബാഗ്, മ്യാവൂ തുടങ്ങിയവയാണ് ഏറ്റവുമൊടുവില്‍ മംമ്ത നായികയായി എത്തിയ ചിത്രങ്ങള്‍. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകള്‍. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.