പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ച് നടന്‍ മമ്മൂട്ടിയും. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ വേദാനാജനകമായ സംഭവത്തെക്കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു.
'ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിച്ചു കൊള്ളുന്നു. പരുക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം.'
കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 39 സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ജീവന്‍ വെടിഞ്ഞ ജവാന്മാരുടെ കൂട്ടത്തില്‍ മലയാളി സൈനികന്‍ വി.വി. വസന്തകുമാറും ഉള്‍പ്പെടും.