Latest News

മാമാങ്കത്തില്‍ നിന്ന് ധ്രുവിനെ പുറത്താക്കിയതിന് പിന്നാലെ അടുത്ത വിവാദം; ടെക്കനിക്കല്‍ സ്റ്റാഫുകളേയും ക്യാമറമാനേയും കാരണമില്ലാതെ പുറത്താക്കി; മമ്മൂട്ടി ചിത്രത്തെ പിന്തുടര്‍ന്ന് വിവാദങ്ങള്‍

Malayalilife
 മാമാങ്കത്തില്‍ നിന്ന് ധ്രുവിനെ പുറത്താക്കിയതിന് പിന്നാലെ അടുത്ത വിവാദം; ടെക്കനിക്കല്‍ സ്റ്റാഫുകളേയും ക്യാമറമാനേയും കാരണമില്ലാതെ പുറത്താക്കി; മമ്മൂട്ടി ചിത്രത്തെ പിന്തുടര്‍ന്ന് വിവാദങ്ങള്‍

മെഗസ്സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നടന്‍ ധ്രുവനെ ചിത്രത്തില്‍ നിന്ന് വീണ്ടും പുറത്താക്കിയപ്പോള്‍ തുടങ്ങിയ വിവാദങ്ങളാണ് ഇപ്പോഴും തുടരുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള മൂന്ന് പേരെ പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

തെന്നിന്ത്യയിലെ മികച്ച ഛായഗ്രഹരില്‍ ഒരാളായ ഗണേശ് രാജവേലു, കോസ്റ്റ്യും ഡിസൈനര്‍ അനു വര്‍ദ്ധന്‍, ആര്‍ട് ഡയറക്ടര്‍ സുനില്‍ ബാബു. എന്നിവരെയാണ് പുറത്താക്കിയത്. നേരത്തെ ചിത്രത്തില്‍ നിന്ന് നടന്‍ ധ്രുവനെ മാറ്റിയിരുന്നു. പകരം ഉണ്ണിമുകുന്ദനെയാണ് ഈ റോളിലേക്ക് തിരഞ്ഞ് എടുത്തത്.

തന്നെ ഒഴിവാക്കിയത് ക്യാമറാമാന്‍ ഗണേശ് സ്ഥിരികരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഭാഗമല്ലെന്നവര്‍ എന്നെ അറിയിച്ചു. ചെന്നൈയില്‍ ഉള്ള സൗത്ത് ഇന്ത്യ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ടവരോട് അവര്‍ സംസാരിക്കും,' ഗണേശ് പറയുന്നു. വിജയ്-മോഹന്‍ലാല്‍ ചിത്രം ജില്ലക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് ഗണേശ്.

ആര്‍ട് ഡയറക്ടര്‍ സുനില്‍ ബാബു കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. 'എന്റെ ജോലി ഞാന്‍ ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റെ കുറച്ചു വര്‍ക്ക് കൂടി ബാക്കിയുണ്ട്. അതേക്കുറിച്ച് എന്നോടൊന്നും സംസാരിച്ചിട്ടില്ല. ഞാന്‍ ചിത്രത്തില്‍ നിന്നും മാറിയിട്ടുണ്ട് ,' സുനില്‍ പറയുന്നു. ഗജനി, ധോണി ജീവിത ചിത്രം 'എം.എസ്. ധോണി, ദി അണ്‍ടോള്‍ഡ് സ്റ്റോറി' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ കലാ സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

അശോക, ബില്ല, കബാലി എന്നീ ചിത്രങ്ങള്‍ക്ക് വേഷവിധാനം ഒരുക്കിയ അനുവും പുറത്തേക്കാണ്. അടുത്ത ദിവസം തിയേറ്ററുകളിലെത്തുന്ന തല അജിത് ചിത്രം വിശ്വാസത്തിലും ഇവര്‍ ഭാഗമാണ്.

ചിത്രത്തില്‍ നിന്ന് സംവിധായകന്‍ സജീവ് പിള്ളയെ തന്നെ മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇത് തെറ്റാണെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ആയി സംവിധായകന്‍ എം. പത്മകുമാറിനെ കൊണ്ട് വന്നിരുന്നു.

ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിര്‍മ്മാതാവ് 40 കോടി മുതല്‍മുടക്കില്‍ ഈ മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ 14 കോടി മുതല്‍മുടക്കില്‍ നടന്ന ഇതുവരെയുള്ള ചിത്രീകരണം ഒഴിവാക്കി ആദ്യം മുതല്‍ തുടങ്ങാനായി പിന്നീട് പദ്ധതി. ധ്രുവന്‍ പുറത്തായ വാര്‍ത്തക്ക് തൊട്ടു പിന്നാലെയാണ് സംവിധായകന്റെ കാര്യത്തിലും സംശയം പ്രകടിപ്പിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്.

mammotty movie mamanakam controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES