മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജ തീയറ്ററിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കയാണ്. തീയറ്ററുകളിൽ നിന്നും കോടികൾ വാരിക്കൊണ്ടാണ് സിനിമയുടെ കുതിപ്പ്. ഫാൻസുകാർ ആവേശത്തോടെ ഇടിച്ചുകയറുകയാണ് സിനിമയിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയെ കുറിച്ച് ചിത്രത്തിന്റെ ഒരു സഹസംവിധായകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കാരവനും മറ്റെല്ലാ സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് സാധാരണക്കാരനായ മമ്മൂട്ടിയുട ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാ സ്റ്റാർ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിയുടേതായി അടുത്തകാലത്ത് ഏറ്റവും ആവേശമുയർത്തി പ്രദർശനത്തിനെത്തിയ ചിത്രമാണ് മധുരരാജ. തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയെ കുറിച്ച് ചിത്രത്തിന്റെ ഒരു സഹസംവിധായകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാ സ്റ്റാർ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഫേസ്‌ബുക്ക് പോസ്റ്റ്
ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന *MEGASTAR*
ഈ കാഴ്ച നേരിൽ കണ്ടപ്പോ സത്യത്തിൽ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ.. അതിലും മുകളിൽ എന്തോ ആണ് തോന്നിയത്
കാരണം ഇന്ന് ഒരു സിനിമയിലും 2സിനിമയിലും അഭിനയിച്ചവർ വരെ രാവിലെ വന്നിട്ടുണ്ടെങ്കിൽ make up ചെയ്ത് ready ആയി വരാൻ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അവർ കാരവാനിൽ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത shot ready ആയി വരാൻ 10.15മിനുട്ട് എടുക്കും )
*pakshe മമ്മൂക്ക .*
എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച് കഷ്ടപ്പെട്ട് fight കഴിഞ്ഞു പോകുമ്പോൾ മമ്മൂക്കയോട് ഡയറക്ടർ..
മമ്മൂക്ക നാളെ രാവിലേ ഒരു 10മണി 10:15akumbozhthekkum എത്താൻ പറ്റുവോ?
പിറ്റേ ദിവസം രാവിലെ 9മണിക്ക് മമ്മൂക്ക ലൊക്കേഷനിൽ എത്തും. കാരവാനിൽ കേറാതെ നേരെ ലൊക്കേഷനിലെക്ക് വന്ന് അവിടെ നിന്ന് തന്നെ costume change ചെയ്ത് ready ആകും.
Shot കളുടെ break time ൽ തലേ ദിവസത്തെ ഷീണം, വെയിൽ, propelorinte സൗണ്ട്, പുക, പട്ടികളുടെ കുര, ഇതിനു പുറമെ കാട്ടിൽ പലതരം ഇഴ ജന്തുക്കളും..
മമ്മൂക്കയോട് കാരവാനിൽ പോയി ഇരുന്നോളു ready ആകുമ്പോൾ വിളിചോളാം എന്നു പറയുമ്പോൾ..
മമ്മൂക്ക :നമ്മൾ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ..നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും. ഞാൻ ഇവിടെ ഇരുന്നോളാം.. ????
നോക്കുമ്പോൾ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നു ????
ഫാൻ ഇല്ലാത്തതിനോ ac cooler ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല..
ഈ ഫോട്ടോയിൽ നിന്ന് മനസിലാക്കാം ഷീണം.
പക്ഷെ ഫ്രെയിമിൽ വന്ന് നിൽക്കുമ്പോൾ 40വയസ് കുറയും. Energy levelപറയണ്ടല്ലോ പടത്തിൽ കാണാം..
40വർഷത്തിന് മുകളിൽ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥയും സ്‌നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല.. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാൻ വർക്ക് ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്..
ഇന്ന് മധുരരാജ ഇത്രെയും വലിയ വിജയം ആയതിന്റെ മുഖ്യ പങ്ക് മമ്മൂക്കക്ക് തന്നെയാണ്..
*ചെയ്യുന്ന ജോലി അതിന്റെ പൂർണതയിൽ എത്തിക്കാൻ എന്ത് കഷ്ട്ടപാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് ഇന്നത്തെ പുതിയ നടന്മാർ മുതൽ സീനിയർ നടന്മാർ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്‌നേഹവും dedication നും ,ഇതു പോലെ വേറെ areghilum ഉണ്ടോന്ന് അറിയില്ല.. പക്ഷെ മമ്മൂക്കയെ പോലെ *മമ്മൂക്ക മാത്രമേ ഉള്ളു ഒരേയൊരു മമ്മൂക്ക .*
Love you mammookkaa