Latest News

മമ്മൂട്ടിയുടെ അതേ ലുക്ക്; സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍;  ഡിഎന്‍എ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്താനൊരുങ്ങി നടന്‍

Malayalilife
മമ്മൂട്ടിയുടെ അതേ ലുക്ക്; സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌കര്‍;  ഡിഎന്‍എ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്താനൊരുങ്ങി നടന്‍

ഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച മുഴുവന്‍ കാണാന്‍ മമ്മൂട്ടിയെ പോലെ തന്നെയിരിക്കുന്ന ഒരു യുവാവിനെക്കുറിച്ചാണ്. അതേ അതേ ഉയരം മുഖവും അതുപോലെ ശബ്ദം പോലും ഉള്ള അഷ്‌കറാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.മമ്മൂട്ടിയുടെ പ്രിയപ്പെട്ട മരുമകന്‍ കൂടിയാണ് അഷ്‌ക്കര്‍

സിനിമയില്‍ ഇതിനോടകം തന്നെ വരവറിയിച്ച അഷ്‌ക്കര്‍ സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎന്‍എ' എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുകയാണ്. 'ഡിഎന്‍എ' എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്‌ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായത്.

 അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. അതെ, എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ.ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎന്‍എയുടെ അര്‍ഥം എന്താണെന്ന്. ഒരു നിമിഷം ഞാന്‍ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്‌സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.

സൗക്കാര്‍പേട്ടെ എന്ന ചിത്രത്തിനു ശേഷം ഏറെക്കാലത്തിനു ശേഷം ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് അഷ്‌ക്കര്‍ പറയുന്നു. കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടില്‍ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.''-അഷ്‌ക്കര്‍ പറയുന്നു.

സൗദയാണ് ഉമ്മ. പിതാവ് അബ്ദുല്‍കരീം തലയോലപ്പറമ്പ്. ഇളയ സഹോദരന്‍ അസ്ലം. സഹോദരി: റോസ്‌ന. ഭാര്യ ഭാര്യ സോണിയ എന്ന ശബ്‌ന. മകന്‍ അര്‍സലാന്‍ മുബാറക്.

Read more topics: # അഷ്‌ക്കര്‍
mammoottys sister son ashkar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES