Latest News

ജീവിതം വരെ പണയംവെച്ച് സിനിമയ്ക്കു പോയ ആളാണ് താന്‍, പീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോല്‍ക്കുകയും ചെയ്തു; മമ്മൂട്ടി പറയുന്നു

Malayalilife
ജീവിതം വരെ പണയംവെച്ച് സിനിമയ്ക്കു പോയ ആളാണ് താന്‍, പീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോല്‍ക്കുകയും ചെയ്തു; മമ്മൂട്ടി പറയുന്നു

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചു വരവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. പേരന്‍പ്, യാത്ര, മധുരരാജ, ഇപ്പോള്‍ ഉണ്ടയില്‍ എത്തി നില്‍ക്കുകയാണ് മമ്മൂട്ടിയുടെ വിജയ ചിത്രങ്ങള്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമായ ഉണ്ട മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് തിയേറ്ററില്‍ തുടരുന്നത്. സിനിമയോട് അടങ്ങാത്ത ആവേശമാണ് മെഗാസ്റ്റാറിന് ഇപ്പോഴും. സിനിമ സ്നേഹം മൂത്ത് പ്രീഡിഗ്രി സെക്കന്റ് തോറ്റു പോയ കഥ പറയുകയാണ് മമ്മൂട്ടിയിപ്പോള്‍.

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന 'എവിടെ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി തന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു താന്‍ കേട്ടിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ ഭയങ്കര ഇഷ്ടമാണ്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തി.

പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവെച്ച് സിനിമയ്ക്കു പോയ ആളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചനുമായുള്ള ഓര്‍മ്മകളും മമ്മൂട്ടി പങ്കുവെച്ചു. ഔസേപ്പച്ചന്‍ ആദ്യം വയലിന്‍ വായിക്കുന്ന കലാകാരനായിരുന്നു. ആദ്യം സിനിമയില്‍ അഭിനയിച്ചാണ് തുടങ്ങിയത്. പക്ഷേ, ഔസേപ്പച്ചന് ആ സിനിമയുടെ പേരുപോലും ഓര്‍മ കാണില്ലെന്നും മമ്മൂട്ടി പറയുന്നു.

ജൂബിലി, പ്രകാശ് മൂവിടോണ്‍, മാരുതി പിക്ചേഴ്സ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന സിനിമയാണ് 'എവിടെ'. പ്രേംപ്രകാശ്, ജോയ്, തൊമ്മിക്കുഞ്ഞ് എന്നീ പഴയകാല നിര്‍മാതാക്കളെ കണ്ടപ്പോള്‍ മമ്മൂട്ടി തന്റെ പഴയകാല ഓര്‍മ്മകളും പങ്കുവെച്ചു. നാടുവിട്ടുപോയ മകന്‍ നാട്ടില്‍ വന്ന ഫീലിങ്. പഴയ ആള്‍ക്കാരെ കാണാന്‍ പറ്റിയതില്‍ ഏറെ സന്തോഷമെന്നും മമ്മൂട്ടി പറഞ്ഞു.

ബോബി - സഞ്ജയ് ടീമിനെ കുറിച്ചും മമ്മൂട്ടി തമാശയായി പറഞ്ഞു. ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവര്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മുപ്പതു വര്‍ഷം മുമ്പ് മമ്മൂട്ടി വിഡിയോ ആല്‍ബമെടുത്തതിനെ കുറിച്ചും സംവിധായകന്‍ കെ.കെ.രാജീവ് മമ്മൂട്ടിയെ ഓര്‍മിപ്പിച്ചു. ടെക്നോളജിക്ക് മുമ്പേ നടക്കുന്നയാളാണ് മമ്മൂട്ടിയെന്ന് കെ.കെ.രാജീവ് പറഞ്ഞു.

ക്ലാസില്‍ പിറ്റേന്നു പഠിപ്പിക്കുന്ന പാഠം തലേന്നു രാത്രി കുത്തിയിരുന്നു പഠിച്ച് ക്ലാസില്‍ മാഷ് പഠിപ്പിക്കുമ്പോള്‍ ഉറക്കെ പറയും. ഇങ്ങനെ, ആവേശം കാട്ടിയിരുന്ന കുട്ടിയായിരുന്നു താനെന്ന് ഇതിന് മമ്മൂട്ടി മറുപടി പറഞ്ഞു. ടെക്നോളജിക്ക് പുറകെ പോയത് ഒരുതരം ഭ്രാന്താണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Read more topics: # mammootty about his-pre degree
mammootty about his-pre degree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES