വരാനിരിക്കുന്ന ഗംഭീര മമ്മൂക്ക ചിത്രമാണ് നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്. കര്ഷണക്കാരനായ മമ്മൂക്കയെ ആണ് എല്ലാവര്ക്കും അറിയാവുന്നത്. താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമാണ് മമ്മൂട്ടി സൂക്ഷിക്കുന്നത്. കാണുമ്പോള്‍ ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ലളിതമാണെന്ന് പറഞ്ഞ് താരങ്ങളെല്ലാം എത്താറുണ്ട്. മമ്മൂട്ടിയുടെ സഹോദരനായും സുഹൃത്തായും അഭിനയിച്ച് തിളങ്ങിയവരിലൊരാളാണ് ജയറാം. മമ്മൂട്ടിയെക്കുറിച്ച് വാചാലനായുള്ള ജയറാമിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അര്‍ത്ഥം എന്ന സിനിമയ്ക്കിടയിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു ജയറാം പറഞ്ഞത്. വേണു നാഗവള്ളിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1989 ലെ ഒരു മലയാളം ക്രൈം ചിത്രമാണ് അർത്ഥം. മമ്മൂട്ടി, ശ്രീനിവാസൻ, മുരളി, ശരന്യ എന്നിവരോടൊപ്പം ജയറാം പാർവതി, മാമുക്കോയ, ഫിലോമിന, മോഹൻ രാജ്, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി, ജഗന്നാഥ വർമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോൺസൺ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.
സിനിമാജീവിതത്തില്‍ തന്നെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൊന്നായിരുന്നു അതെന്ന് ജയറാം പറയുന്നു. സിനിമയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളിലും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. മേക്കോവറുമായി ജയറാം എത്തിയപ്പോഴൊക്കെ കൈയ്യടികളുമായി മമ്മൂട്ടിയും എത്തിയിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് നിലനിര്‍ത്തി വരുന്നത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി കാളിദാസ് ജയറാം നായകനായി തുടക്കം കുറിച്ചപ്പോള്‍ അഭിനന്ദങ്ങളുമായി മമ്മൂട്ടിയും ദുല്‍ഖറും എത്തിയിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന അർത്ഥം എന്ന സിനിമയിലെ ഒരു രംഗം ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ കഥാപാത്രം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ വരുമ്പോൾ അവിടെ നിന്നു എന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. അതിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു ജയറാം തുറന്നുപറഞ്ഞത്. പുറമെ പരുക്കനാണെങ്കിലും ഉള്ളിൽ കൊച്ചു കുട്ടിയുടേത് പോലെയുള്ള മനസ്സാണ് മമ്മുക്കയ്‌ക്കെന്നു അന്നാണ് എനിക്ക് മനസ്സിലായതെന്നും ജയറാം പറയുന്നു. വളരെ ഡൗണ്‍ റ്റു എര്‍ത്തായ മനുഷ്യനാണ് മമ്മൂട്ടി. വികാരവിക്ഷോഭനായി അദ്ദേഹത്തെ കണ്ടതിനെക്കുറിച്ച് പറഞ്ഞ് പലരും എത്തിയിരുന്നു. ആക്ഷന്‍ പറയുന്ന സമയത്ത് മാത്രമേ അദ്ദേഹം അഭിനേതാവായി മാറാറുള്ളൂവെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
കൊല്ലം -കൊട്ടാരക്കര- ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിന് മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസിക പ്രകടനം. വളരെ റിസ്ക് എടുത്തു ചിത്രീകരിച്ച രംഗമാണത്. ആ സീൻ ചെയ്യും മുൻപ് മമ്മുക്ക വല്ലാതെ ടെൻഷനായി. രാത്രിയായതിനാൽ ട്രെയിന്റെ മുന്നിലെ ലൈറ്റ് മാത്രമേ വ്യക്തമായി തെളിയൂ. ട്രെയിൻ കാണാൻ പറ്റില്ല എന്നതിനാൽ തന്നെ അത്ര റിസ്‌ക്കിൽ ചെയ്ത സീനായിരുന്നു അത്. ട്രെയിന് മുന്നിൽ ചാടാൻ നിൽക്കുന്ന എന്നെ പിടിച്ചു മാറ്റാൻ റെഡിയായി നിൽക്കുന്ന മമ്മുക്കയുടെ കൈകൾ വിറയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തായാലും ട്രെയിൻ അടുത്തെത്തിയപ്പോൾ തന്നെ മമ്മുക്ക എന്നെ കറക്ട് ടൈമിങ്ങിൽ പിടിച്ചു മാറ്റി. അതിനു ശേഷം മമ്മുക്ക കൊച്ചു കുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് ഞാൻ കണ്ടത് .