പ്രശസ്ത നാടക നടനും, നാടകസംവിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. കേരള സംഗീതനാടക അക്കാദമി ചെയർമാനായിരുന്നു ഇപ്പോൾ അദ്ദേഹം കേരള നിയമസഭയിലെ ഒരു അംഗമാണ്. കൊല്ലം നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിയ്ക്കുന്നത്.
ഞാന്‍ നായകനായ ഒരു സിനിമ നന്നായി വന്നില്ല, വലിയ ബോക്‌സോഫീസ് പരാജയമായിരുന്നു. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടു. മമ്മൂക്ക എന്നോട് ചോദിച്ചു. നീ എന്തിനാണ് അങ്ങനെയുളള ബോറന്‍ സിനിമകളിലൊക്കെ പോയി തല വെയ്ക്കുന്നതെന്ന്. അപ്പോള്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു എനിക്ക് ഒരു മൂന്ന് മിനിറ്റ് സമയം തരാമോ. എന്നോട് സംവിധായകന്‍ ആ കഥ പറഞ്ഞ അതേരീതിയില്‍ ഞാന്‍ മമ്മൂക്കയോട് എന്റെ പരാജയപ്പെട്ട സിനിമയുടെ കഥ പറഞ്ഞു. അത് കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞു. ശരിയാ നിന്‌റെ സ്ഥാനത്ത് ഞാന്‍ ആണെങ്കിലും ഇതിന്‌റെ കഥ ഇങ്ങനെ കേട്ടാല്‍ ഡേറ്റ് കൊടുത്തു പോകും. ചില സിനിമകള്‍ നമുക്ക് മുന്നില്‍ അങ്ങനെയാണ് വരുന്നത് എന്നാണ് മമ്മൂക്ക എന്ന് പറഞ്ഞത്.
ഹാസ്യത്തിന് പ്രാധാന്യമുളളതും കുടുംബ പശ്ചാത്തലത്തിലുളളതുമായ സിനിമകളായിരുന്നു മുകേഷിന്‌റെതായി വലിയ വിജയം നേടിയത്. നായക വേഷങ്ങള്‍ക്ക് പുറമെ സഹനടനായും താരം മോളിവുഡില്‍ തിളങ്ങി. മലയാളത്തില്‍ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ മുകേഷ് അഭിനയിച്ചിരുന്നു.