Latest News

ഞാനിവിടുന്ന് കൊണ്ടുപോയിട്ടു വേണോ അവള്‍ സാരിയുടുത്ത് കൊച്ചിന് നൂലുകെട്ടാന്‍; പൃഥ്വിരാജിന്റെ നൂല് കെട്ടിന് സംഭവിച്ചത് പറഞ്ഞ് മല്ലിക സുകുമാരന്‍

Malayalilife
ഞാനിവിടുന്ന് കൊണ്ടുപോയിട്ടു വേണോ അവള്‍ സാരിയുടുത്ത് കൊച്ചിന് നൂലുകെട്ടാന്‍; പൃഥ്വിരാജിന്റെ നൂല് കെട്ടിന് സംഭവിച്ചത് പറഞ്ഞ് മല്ലിക സുകുമാരന്‍

ലയാളി ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. താരങ്ങളുടെ എല്ലാ വിശേഷങ്ങളും സ്വന്തം പോലെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സുകുമാരനും മല്ലികയും സ്‌ക്രീനില്‍ സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സുകുമാരന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പോലെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സജീവമാകുകയായിരുന്നു. സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കും പോലെ പൃഥ്വിരാജ് സംവിധാന രംഗത്തേക്കും ചുവട് വച്ചിരുന്നു. പല അഭിമുഖങ്ങളിലും മല്ലികയും പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം വാതോരാതെ സുകുമാരനെ പറ്റി പറയാറുണ്ട്. അച്ഛന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നവാണ് ആ മക്കള്‍. അതുപോലൊരു അച്ഛനാകാന്‍ ആര്‍ക്കും പറ്റില്ലെന്നും അത്രത്തോളം സുകുമാരന്‍ കുടുംബത്തെ സ്നേഹിച്ചിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറയാറുണ്ട്. ഇപ്പോള്‍ തനിക്ക് ആദ്യമായി സുകുമാരന്‍ തന്ന സമ്മാനത്തെക്കുറിച്ചും പറയുകയാണ് മല്ലിക.

മുമ്പ് കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ജീവിതത്തില്‍ ഒരേയൊരു തവണയാണ് തനിക്ക് സുകുമാരന്റെ സമ്മാനം ലഭിച്ചതെന്ന് മല്ലിക പറയുന്നു. പൃഥ്വിരാജിന്റെ ഇരുപത്തെട്ടുകെട്ടിനായിരുന്നു അത് ലഭിച്ചത്. ഒരു സാരിയായിരുന്നു അത്. ജീവിതത്തില്‍ ആദ്യമായാണ് സുകുമാരന്‍ സാരി വാങ്ങിച്ചു തന്നത്. പൃഥിരാജിന്റെ നൂലുകെട്ടിന് ഉടുക്കാന്‍ സാരിയില്ലായിരുന്നു. പ്രസവിച്ചു കിടക്കുന്നതിനാല്‍ തനിക്ക് പുറത്തു പോകാന്‍ കഴിയില്ലായിരുന്നു. സാരി വേണമെന്ന് മല്ലിക വല്ല്യമ്മയുടെ മകന്‍ സത്യന്‍ വഴി സുകുമാരനെ അറിയിച്ചു. താനിവിടെ നിന്ന് സാരിയും കൊണ്ട് പോയിട്ടു വേണോ അവള്‍ സാരിയുടുത്ത് കൊച്ചിന് നൂലുകെട്ടാന്‍ എന്നായിരുന്നു മല്ലികയുടെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞ സുകുമാരന്റെ പ്രതികരണം

വസ്ത്രങ്ങളായാലും ആവശ്യമുള്ള സാധനങ്ങളായാലും എല്ലാവരും സ്വന്തമായി തിരഞ്ഞെടുക്കണമെന്ന പ്രകൃതക്കാരനാണ് അദ്ദേഹം. പൈസ തരുമെങ്കിലും കൂടെ വന്ന് തിരഞ്ഞെടുക്കാനൊന്നും അദ്ദേഹത്തിനെ കിട്ടില്ലെന്നും മല്ലിക പറയുന്നു. താന്‍ ഇല്ലാതെ ആയാലും ഭാര്യ കഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വത്തും ബാങ്ക് അക്കൗണ്ടുമെല്ലാം മല്ലിക സുകുമാരന്‍ എന്ന പേരിലാണ് അദ്ദേഹം രജിസ്റ്റര്‍ ചെയ്തത്. സ്നേഹം പുറമെ പ്രകടിപ്പിച്ച് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനസ്സുകൊണ്ടാണ് സ്നേഹിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പോളിസിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു


 

mallika sukumarn shares an incident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES