ബോളിവുഡിലെ ഗ്ലാമറസ് നടിയാണ് മലൈക്ക അറോറ. വസ്ത്രധാരണത്തിന്റെ പരിലും ചില പ്രസ്താവനകളുടെ പേരിലുമെല്ലാം താരത്തിനെതിരെ പലപ്പോളും ട്രോളന്മാരുടെ കടന്നാക്രമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം പരിഹാസങ്ങളെ ഒന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് മലൈക്ക മുന്നോട്ടുപോകുന്നത്.കഴിഞ്ഞ ദിവസം മലൈക്ക ഇന്‍സ്റ്റയില്‍ പങ്കുവച്ച ചിത്രവും അതിനോടൊപ്പം ചേര്‍ത്ത അടിക്കുറിപ്പുമാണ് വൈറലാി മാറുന്നത്.
തന്റെ കിടിലന്‍ ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സൈബര്‍ വമിര്‍ശകര്‍ക്കുള്ള മറുപടി മലൈക്ക നല്‍കിയത്.
സന്തോഷവതിയായിരിക്കുക എന്നത് ഒരു തെരഞ്ഞെടുപ്പാണ്. താന്‍ തെരഞ്ഞെടുക്കുന്നത് സന്തോഷമാണ്. നിങ്ങളുടെ അഭിപ്രായവും നെഗറ്റീവിറ്റിയും നിങ്ങളുടെ കയ്യില്‍ തന്നെ വെച്ചേക്കു എന്നാണ് മലൈകയുടെ മുന്നറിയിപ്പ്.