പാക് സൈനികരുടെ പിടിയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന് ആശംസനേര്‍ന്ന് കേരളത്തിലെ താരലോകവും. അഭിനന്ദ് വര്‍ധമാന്റെ തിരിച്ചുവരവില്‍ സന്തോഷം പങ്കിട്ട് ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടത്. മമ്മൂട്ടിയും മോഹന്‍ലാലും, മഞ്ജുവാര്യരും പൃഥ്വിരാജും അടങ്ങുന്ന താരനിരയാണ്.
ധീരജവാന്റെ മടങ്ങിവരവിന് മമ്മൂട്ടി സ്വാഗതമോതിയപ്പോള്‍ മാതൃഭൂമിയിലേക്ക് തിരിച്ചെത്തിയ ധീരയോദ്ധാവിന് സല്യൂട്ട് അര്‍പ്പിക്കുകയാണ് മോഹന്‍ലാല്‍. ''ധീര ജവാനെ ഹൃദയം കൊണ്ട് വരവേല്‍ക്കാം. അഭിനന്ദനങ്ങള്‍ അഭിനന്ദന്‍. ശിരസ് ഉയര്‍ത്തിപ്പിടിച്ചതിന്, രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ചതിന്... എതിരാളിയെക്കൊണ്ട് സ്വാതന്ത്ര്യം എന്ന് പറയിച്ചതിന്,'' എന്നാണ് മഞ്ജുവാര്യര്‍ കുറിക്കുന്നത്.
ചായ നന്നായിട്ടുണ്ട്.. പക്ഷേ ഇതില്‍ കൂടുതലൊന്നും പറയാന്‍ സാധിക്കില്ല എന്ന അഭിനന്ദിന്റെ ഡയലോഗ് കൂട്ടിചേര്‍ത്ത് കൊണ്ടാണ് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം തിരികെയെത്തിയ വൈമാനികന് ആശംസയും നേരുന്നു. പൃഥ്വിരാജിനെ കൂടാതെ താരനിരയില്‍ നിന്ന് നിവിന്‍പോളി, ടൊവിനോ തോമസ്, ജയസൂര്യ, ജയറാം എന്നിവരും അഭിനന്ദിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.
വ്യാഴാഴ്ച വൈകിട്ടോടെയാണ് വാകാ അതിര്‍ത്തിയില്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സാന്നിധ്യത്തില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദിനെ ഇന്ത്യ്ക്ക് തിരികെ കൈമാറിയത്. വൈദ്യ പരിശോധനയ്ക്ക ശേഷം രാത്രി 9നകമാണ് അദ്ദേഹത്തേ ഇന്ത്യ്ക്ക് വിട്ടുനല്‍കിയത്. പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മിഗ് 20 വിമാനം തകര്‍ന്ന് വീണത്. വിമാനം തകര്‍ന്നതോടെ വിങ് കമാന്റന്റായ അഭിനന്ദ് ഇജറ്റ് ചെയ്യുകയായിരുന്നു.