13 മണിക്കൂര്‍ കൊണ്ട് സിനിമ ഒരുക്കി പുതു ചരിത്രം കുറിച്ച് എറണാകുളം സ്വദേശി രഘുനാഥന്‍; കോടതിയിലെ കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമായി ഒരുക്കിയ തത്വമസി ഒടിടിയില്‍

Malayalilife
13 മണിക്കൂര്‍ കൊണ്ട് സിനിമ ഒരുക്കി പുതു ചരിത്രം കുറിച്ച് എറണാകുളം സ്വദേശി രഘുനാഥന്‍;  കോടതിയിലെ കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമായി ഒരുക്കിയ തത്വമസി ഒടിടിയില്‍

വെറും 13 മണിക്കൂര്‍ കൊണ്ട് ഒരു മുഴുനീള സിനിമ പൂര്‍ത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥന്‍ എന്‍ ബി  ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു.  ഒക്ടോബര്‍ ഇരുപത്തിയൊന്നാം തീയതി കാലത്ത് പത്തുമണിക്ക് ചിത്രീകരണം ആരംഭിച്ച 'തത്ത്വമസി'  എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഓ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റല്‍ റിലീസിംഗ് പൂര്‍ത്തിയാക്കി ലോക  സിനിമയില്‍ പുതിയ അധ്യായം  എഴുതി ചേര്‍ത്തത്. 

ഒരു കോടതിയില്‍ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഡിജിറ്റല്‍ ബാനറില്‍, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രഘുനാഥ്  എന്‍ ബി രചനയും സംവിധാനവും നിര്‍വഹിച്ച് നിര്‍മിച്ച 'തത്ത്വമസി' എന്ന  സിനിമയില്‍ കണ്ടുപരിചിതമായ പതിവ് കോടതി രംഗങ്ങളില്‍ നിന്നും വിഭിന്നമാണ് അവതരിപ്പിക്കുന്നത്.  പലപ്പോഴും സിനിമയ്ക്കുവേണ്ടി വികൃതമാക്കപ്പെട്ട കോടതിയിലെ വാദപ്രതിവാദങ്ങള്‍ ഒട്ടും തനിമ നഷ്ടപ്പെടാതെ കോടതിയുടെ സിനിമ അവതരണത്തിന് ഒരു പുതിയ  ഭാഷ്യം നല്‍കുകയാണ് ഈ സിനിമയിലൂടെ സംവിധായകന്‍ ചെയ്തിരിക്കുന്നത്.  ജില്ലാ കോടതികളിലും മറ്റും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും ഡോക്ടര്‍മാരും അതുപോലെയുള്ള നിരവധി പുതുമുഖങ്ങളുമാണ്  ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒന്നേമൂക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'തത്ത്വമസി', മൈ ഓ ടി ടി മലയാളം എന്ന വെബ്‌സൈറ്റിലൂടെയും, മൈ ഓ ടി ടി മലയാളം എന്ന  ആന്‍ഡ്രോയിഡ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്തും  പ്രേക്ഷകര്‍ക്ക്  കാണാവുന്നതാണ്.  യു ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡ്, വേര്‍ഡ്‌സ് ഗ്രേറ്റസ് റെക്കോര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ഈ സിനിമയ്ക്ക് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # തത്ത്വമസി
malayalam movie tatwamasi in ott

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES