Latest News

പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു; ഉമ്മുകൊല്‍സു എന്നത് മനസില്‍ കൊണ്ടുനടന്ന പേരാണ്; സാന്ദ്ര തോമസിന്റെ മക്കളുടെ വിശേഷങ്ങൾ

Malayalilife
പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു; ഉമ്മുകൊല്‍സു എന്നത് മനസില്‍ കൊണ്ടുനടന്ന പേരാണ്; സാന്ദ്ര തോമസിന്റെ മക്കളുടെ വിശേഷങ്ങൾ

നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് സാന്ദ്ര. തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ നടി ഭാഗമായിരുന്നു. വിജയ് ബാബുവിനൊപ്പമാണ് മുന്‍പ് നടി സിനിമകള്‍ നിര്‍മ്മിച്ചത്. പിന്നീട് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞിരുന്നു. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മ്മിച്ച ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഫൈഡ്ര എന്ന ചിത്രത്തിലൂടെയായിരുന്നു നടി വീണ്ടും മലയാളത്തില്‍ സജീവമായത്.

വിവാഹ ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സാന്ദ്ര തോമസ്. വില്‍സണ്‍ ജോണ്‍ തോമസാണ് നടിയെ ജീവിത സഖിയാക്കിയത്. 2016ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ നടി സോഷ്യൽ മീഡിയകർക്ക് പ്രിയമായി മാറിയത് മക്കളുടെ ചിത്രം ഷെയർ ചെയ്യുമ്പോൾ ആണ്. നടിയുടെ മക്കളായ തങ്കവും കൊലുസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇരുവരെയും ചേർത്ത് തങ്കക്കൊലുസുകൾ എന്നാണ് വിളിക്കുന്നത്. മൂന്നാം മാസമാണ് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന് നടി അറിയുന്നത്. എന്തായാലും അതിൽ ഒരെണ്ണം പെണ്‍കുഞ്ഞ് തന്നെ എന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. കാരണം പെൺകുട്ടികളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു താരത്തിന്. കുഞ്ഞു വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ത്ഥനയുണ്ടായിരുന്നു എന്നും നടി പറഞ്ഞിരുന്നു. സാന്ദ്ര ഡോക്ടറിനോട് ആദ്യമേ പറഞ്ഞു തനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടമെന്ന്. അഞ്ചാം മാസം സ്കാനിങ്ങിൽ കുഞ്ഞ് ആൺ ആണോ പെൺ ആണോ എന്ന് അറിയാൻ സാധിക്കും. ആ സ്കാനിങ്ങിൽ താൻ ഡോക്ടറിനെ തന്നെ ശ്രദ്ധിച്ചു നോക്കി കിടന്നു എന്ന് തരാം പറഞ്ഞു. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു. അപ്പോള്‍ തനിക്ക് മനസിലായി വയറ്റിലെ ഒരാള്‍ പെണ്ണാണെന്ന്. പണ്ട് മുതലേ കണ്ടുപിടിച്ച പേരാണ് തങ്കക്കൊലുസു എന്നത് അത് തന്നെ രണ്ടാൾക്ക് ആയിട്ട് അങ്ങ് ഇട്ടു എന്നും സാന്ദ്ര പറഞ്ഞിരുന്നു. 

നടിയായും നിര്‍മ്മാതാവായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ പോലുളള ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ സാന്ദ്ര നിര്‍മ്മിച്ച സിനിമകളും വിജയം നേടിയിരുന്നു.

malayalam movie producer sandra daughter twins

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES