യുവ ചലച്ചിത്ര നടിയാണ് ദുര്‍ഗ കൃഷ്ണ. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം നടി സിനിമകളില്‍ സജീവമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ എപ്രില്‍ അഞ്ചിനാണ് ദുര്‍ഗയുടെ വിവാഹം കഴിഞ്ഞത്. നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനാണ് നടിയെ ജീവിത സഖിയാക്കിയത്. അടുത്തിടെയാണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ദുര്‍ഗയും അര്‍ജുനും അറിയിച്ചത്.
വിവാഹത്തിന് പിന്നാലെ ദുര്‍ഗ കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായിരുന്നു. പുതിയ വീട്ടിലേക്ക് മാറിയതിന്‌റെ വിശേഷം പങ്കുവെച്ചാണ് നടി എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭര്‍ത്താവുമൊത്ത് പുതിയ വീട്ടില്‍ പാലുകാച്ചുന്ന ദുര്‍ഗയെ ആണ് കാണിക്കുന്നത്. മിസ് ദുര്‍ഗ കൃഷ്ണയില്‍ നിന്നും മിസിസ്സ് ദുര്‍ഗ കൃഷ്ണ അര്‍ജുനായുളള യാത്ര ആരംഭിച്ചു കഴിഞ്ഞു എന്ന് വീഡിയോയ്‌ക്കൊപ്പം നടി കുറിച്ചു. ഇനി എന്നെന്നും അതാവും എന്നും ദുര്‍ഗ കുറിച്ചു.
ഓഡിഷനിലൂടെയാണ് ദുര്‍ഗ്ഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പലരെയും ഓഡിഷന്‍ ചെയ്തുവെങ്കിലും, ഏറ്റവും ആകര്‍ഷിച്ചത് ദുര്‍ഗ്ഗയുടെ പെര്‍ഫോമന്‍സ് ആണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിരുന്നു. ഇടുക്കിക്കാരനായ സജി എം തോമസ് എന്നയാളുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമായിരുന്നു വിമാനം. വിമാനത്തിന് പുറമെ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ ഏന്നീ ശ്രദ്ധേയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു ദുര്‍ഗ.