നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെയും വരന്റെയും ചിത്രങ്ങലാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്ു താനും വരന്‍ നവനീത് ഗിരീഷും ക്രിസ്തീയ രീതിയില്‍ വിവാഹിതരായി എന്ന് സൂചന നല്‍കുന്ന ചിത്രങ്ങളുമായി മാളവിക ആണ് എത്തിയത്.
ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.എന്നാല്‍ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പില്‍ പങ്കുവെച്ചിട്ടില്ലായിരുന്നു. വിവാഹനിശ്ചയത്തിന് ശേഷമാണ് തന്റെ വരന്റെ വിവരങ്ങള്‍ മാളവിക പുറത്തുവിട്ടത്. കൂര്‍ഗില്‍ വെച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.
നടി അപര്‍ണ ബാലമുരളിയുടെ നേതൃത്വത്തിലുള്ള ഇവന്റ്മാനേജ്‌മെന്റ് ടീമായിരുന്നു മാളവികയുടെ വിവാഹനിശ്ചയത്തിനുള്ള വേദിയും മറ്റും അലങ്കരിച്ചത്. ഹിന്ദു ആചാരപ്രകാരം മാത്രമല്ല ക്രിസ്ത്യന്‍ ആചാരപ്രകാരവും മാളവികയുടെ വിവാഹനിശ്ചയം നടന്നുവെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ക്രിസ്ത്യന്‍ രീതിയില്‍ നടന്ന എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങള്‍ മാളവിക സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു.
തൂവെള്ള ഗൗണും നീളന്‍ വെയിലും ധരിച്ച് സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് എന്‍ഗേജ്‌മെന്റിന് മാളവിക എത്തിയത്. കറുത്ത സ്യൂട്ടായിരുന്നു വരന്റെ വേഷം. ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്തീയ വധൂ-വരന്മാര്‍ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തില്‍ മാളവികയും വരനും ഒരുങ്ങിയെത്തിയിരിക്കുന്നത്. ചില ചിത്രങ്ങള്‍ കണ്ടാല്‍ ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നതെന്ന് തോന്നിപ്പോകും. അതുകൊണ്ട് തന്നെ വരന്‍ ക്രിസ്ത്യാനിയാണോയെന്ന് ചോദിച്ച് ചിലര്‍ എത്തിയിട്ടുണ്ട്. നവനീത് ഗിരീഷാണ് മാളവികയുടെ പ്രതിശ്രുത വരന്‍. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്.
യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്‍. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും. 'എന്റെ ഹാപ്പിലി എവര്‍ ആഫ്റ്റര്‍ മൊമന്റ്... ഞാന്‍ എന്റെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടന്നു.' 'വിവാഹ നിശ്ചയത്തിന്റെ തലേന്ന് ഞാനും നവനീതും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ഞങ്ങളുടെ വിവാഹ പ്രതിഞ്ജകള്‍ കൈമാറി', എന്നാണ് മാളവിക ക്രിസ്ത്യന്‍ രീതിയില്‍ നടന്ന എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്.
കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മാളവികയുടെ വിവാഹനിശ്ചയവും നടത്തിയിരുന്നു.