Latest News

കാളിദാസിന്റെ കൈപിടിച്ച് മണ്ഡപത്തിലെത്തി മാളവിക; ഒപ്പം നിന്ന് തരിണിയും;  താരപുത്രിയുടെ വിവാഹ നിശ്ചയും ആഘോഷമാക്കി ജയറാമും കുടുംബവും; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
കാളിദാസിന്റെ കൈപിടിച്ച് മണ്ഡപത്തിലെത്തി മാളവിക; ഒപ്പം നിന്ന് തരിണിയും;  താരപുത്രിയുടെ വിവാഹ നിശ്ചയും ആഘോഷമാക്കി ജയറാമും കുടുംബവും; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും വീട്ടില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹത്തിരക്കുകളാണ്. കാരണം ഇരുവരുടെയും മക്കളായ നടന്‍ കാളിദാസും മാളവിക ജയറാമും വിവാഹിതരാകാന്‍ പോവുകയാണ്. ആദ്യം വിവാഹനിശ്ചം കഴിഞ്ഞത് കാളിദാസിന്റെയാണെങ്കിലും വിവാഹം ആദ്യം നടക്കാന്‍ പോകുന്നത് മാളവികയുടേതാണ്. അടുത്തിടെ നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോട് സംസാരിച്ച് പാര്‍വതി അക്കാര്യം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഇപ്പോഴിതാ മാളവികയുടെ വിവാഹം വരും ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കാരണം വിവാഹത്തിന് മുന്നോടിയായി മാളവികയുടെ ഹല്‍ദി ചടങ്ങ് നടന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക ഹല്‍ദി ചടങ്ങിനായി വേദിയിലേക്ക് എത്തിയത്. 

മോതിര മാറ്റ ചടങ്ങിന് ശേഷം മാളവിക ഇമോഷണാകുന്നതും വീഡിയോകളില്‍ നിന്ന് കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഇന്നലെയാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം. ഫോട്ടോകള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് തന്റെ പ്രണയം മാളവിക ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നത്. കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്. 

അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസിന്റെ ജീവിതപങ്കാളി. 'മോന്റെ കല്യാണം ഉടനെയില്ല, മോള്‌ടെയാണ് ആദ്യം' എന്നാണ് മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kochi Raaj (@kochiraaj)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kochi Raaj (@kochiraaj)

malavika jayaram got engaged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES