മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള താരപുത്രിയാണ് ദിലീപിന്റെയും കാവ്യാമാധവന്റെയും മകള്‍ മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ അത് സോഷ്യല്‍ മീഡിയല്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ദീലിപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി നില്‍ക്കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരാണ് ഈ ചിത്രം പകര്‍ത്തിയത്. മഹാലക്ഷ്മിയെ മാമാട്ടിയെന്നും വിളിക്കാറുണ്ട്. ദീലിപിന്റെയും കാവ്യയുടെയും കൂടെ വിവാഹ ചടങ്ങിനെത്തിയ മാമാട്ടിയുടെ നിരവധി ചിത്രങ്ങളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം മോഹന്‍ലാലിനോട് കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതേ ചടങ്ങില്‍ നിന്നുള്ള വീഡിയോയായിരുന്നു അതും.