സൂപ്പർഹിറ്റ് ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി രാജയായി എത്തുമ്പോൾ സൂര്യയായി പൃഥ്വിരാജില്ല തമിഴ് താരമായ ജയ് യാണ് എത്തുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. മാത്രമല്ല അണിയറയിൽ ചിത്രത്തിന്റെ സംഘടന രംഗങ്ങളും ചിത്രീകരിച്ച് കഴിഞ്ഞുവെന്ന വിശേഷങ്ങളും പുറത്ത് വരുന്നുണ്ട്.
ഒരുസുപ്രധാന സംഘട്ടനരംഗം ചിത്രീകരിക്കാൻ 25 ദിവസം എടുത്തുവെന്നാണ് പുറത്ത് വരുന്ന സൂചന. പീറ്റർഹെയ്ൻആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്ന ഈഫൈറ്റ്‌സീക്വൻസിൽ മമ്മൂട്ടിയ്‌ക്കൊപ്പം തെലുങ്ക്താരം ജഗപതീബാബുവുംപ്രത്യക്ഷപ്പെടുന്നുണ്ട്.ഇപ്പോൾ എറണാകുളത്ത് ്‌ചെറായിയിൽ മധുരരാജയുടെചിത്രീകരണംപുരോഗമിക്കുകയാണ്.