Latest News

വീണ്ടും ബയോപികുമായി മാധവന്‍;നമ്പി നാരായണന് പിന്നാലെ 'ഇന്ത്യയുടെ എഡിസണാ'കാന്‍ നടന്‍; ജി.ഡി നായിഡു ഒരുങ്ങുന്നു

Malayalilife
വീണ്ടും ബയോപികുമായി മാധവന്‍;നമ്പി നാരായണന് പിന്നാലെ 'ഇന്ത്യയുടെ എഡിസണാ'കാന്‍ നടന്‍; ജി.ഡി നായിഡു ഒരുങ്ങുന്നു

മാധവന്‍ നായകനായി നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു 'റോക്കട്രി: ദി നമ്പി എഫക്ട്'. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയ്ക്ക് ശേഷം നടന്‍ വീണ്ടുമൊരു ബയോപിക് ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 'ഇന്ത്യയുടെ എഡിസണ്‍' എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദുരൈസാമി നായിഡുവിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ജി.ഡി. നായിഡു എന്നാണ് ചിത്രത്തിന്റെ പേര്. കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് മോട്ടോര്‍ നിര്‍മിച്ച എഞ്ചിനീയറാണ് ജി.ഡി. നായിഡു. ഇന്ത്യയുടെ എഡിസണ്‍ എന്നും വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് കോയമ്പത്തൂര്‍ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കാര്‍ഷിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് നായിഡു. മീഡിയാവണ്‍ ഗ്ലോബല്‍ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്.

ജി ഡി നായിഡു ചാരിറ്റീസുമായി നിര്‍മ്മാതാക്കള്‍ ഒരു കരാറില്‍ ഒപ്പുവെക്കുകയും ജി ഡി നായിഡുവിന്റെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ച് ഒരു ബയോപിക് നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും നേടിയതായും സൂചനകളുണ്ട്.

തിരുച്ചിത്രമ്പലം' സംവിധാനം ചെയ്ത മിത്രന്‍ ജവഹറായിരിക്കും ഈ ചിത്രമൊരുക്കുക. 'പൊന്നിയിന്‍ സെല്‍വന്‍' തിരക്കഥാകൃത്ത് ബി ജയമോഹനെയാണ് സംഭാഷണവും തിരക്കഥയും എഴുതുന്നത്. സിനിമയിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇന്ത്യയുടെ കാര്‍ഷിക, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ മേഖലകളുടെ പുരോഗതിക്ക് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്ജി. ഡി നായിഡു......1893 മാര്‍ച്ച് 23 ന് കോയമ്പത്തൂരിലെ കലങ്കലിലാണ് ജി ഡി നായിഡു ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പോളിടെക്‌നിക് കോളേജ്, ആര്‍തര്‍ ഹോപ്പ് പോളിടെക്നിക്, ആര്‍തര്‍ ഹോപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ സ്ഥാപിച്ചതും ജി. ഡി നായിഡുവാണ്..
 

"Mediaone Global Entertainment limited" signed with GD Naidu charities to make a Biopic on life and achievements of Miracle man #GDNaidu with@ActorMadhavan as lead.@ActorMadhavan@Mediaone_M1@ActressGheetha@vijaymoolan@ProSrivenkatesh pic.twitter.com/7UvRw7sQT8

— Ramesh Bala (@rameshlaus) April 6, 2023
madhavanto do bipoic of jd naidu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES