ലോകേഷ് കനകരാജിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എല്‍സിയു) തെന്നിന്ത്യന്‍ സിനിമയിലെ തന്നെ വലിയ ചര്‍ച്ചാ വിഷയമാണ്. ഇനി 10 സിനിമകള്‍ മാത്രമാണ് ചെയ്യുകയെന്നും അതിന് ശേഷം എല്‍സിയു അവസാനിപ്പിക്കുമെന്നുമാണ് ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ എല്‍സിയു പ്ലാന്‍ സംബന്ധിച്ച് ആദ്യമായാണ് താരം വെളിപ്പെടുത്തല്‍ നടത്തുന്നത്.
ഇത് ആദ്യമായി നടപ്പിലാക്കുന്ന ഒരു സംരംഭം ആയിരുന്നതിനാല്‍ ഒരുപാട് പേരുടെ കയ്യില്‍ നിന്ന് അനുമതി വാങ്ങേണ്ടതായി ഉണ്ട്. എല്ലാ നടന്മാര്‍ക്കും അവരുടേതായ ഒരു ഫാന്‍ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയില്‍ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. എസ്.എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് വിജയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച അഭിമുഖത്തിലാണ് ലോകേഷ് ഇത് വ്യക്തമാക്കിയത്.
കൈദിയും വിക്രവും ഒരുമിപ്പിച്ച് ഒരു ക്രോസ് ഓവര്‍ കൊണ്ടുവന്നപ്പോള്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചതെന്നും അതിന് ഒട്ടും കുറവ് വരുത്താതെ ആ യൂണിവേഴ്സ് വളര്‍ത്തണമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
ലിയോ' പൂര്‍ണമായും എന്റെ സ്റ്റൈലില്‍ ചിത്രീകരിച്ചിരിക്കുന്ന 'വിജയ്' സിനിമയാണ്.''-ലോകേഷ് കനകരാജ് പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകേഷിന്റെ വാക്കുകള്‍ ഇങ്ങനെ ' ഒരുപാട് സിനിമ ചെയ്യണമെന്നോ ഒരുപാട് നാള്‍ നില്‍ക്കണമെന്നോ ഉള്ള പ്ലാന്‍ ഇല്ലായിരുന്നു. ഒന്ന് ശ്രമിച്ചുനോക്കാം എന്ന് വിചാരിച്ചാണ് സിനിമയിലേക്ക് വരുന്നത്. ഒരു കണക്ഷനുണ്ടെന്ന് തോന്നിയപ്പോള്‍ തൊഴിലായി എടുത്തതാണ്.
ഇനി ധൃതിപിടിക്കാതെ നേരത്തെ ലഭിച്ച വരവേല്‍പ്പിന് ഒട്ടും കുറവ് വരുത്താനെ ആ യൂണിവേഴ്സ് വളര്‍ത്തണമെന്നാണ് ആഗ്രഹം. ആ യൂണിവേഴ്സില്‍ പത്ത് സിനിമ ചെയ്യും. പിന്നെ ക്വിറ്റ് ചെയ്യും' ലോകേഷ് പറഞ്ഞു. അതേസമയം വിജയ് ചിത്രം ലിയോ ആണ് എല്‍സിയുവില്‍ നിന്നും ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം