Latest News

ഷൂട്ടിങ് സ്ഥലത്തിന് സമീപത്തെ വീടിന് പുറത്ത് വിശ്രമിക്കുകയായിരുന്ന പ്രായമായ സ്ത്രീയുടെ അടുത്തെത്തി കുശലാന്വേഷണവുമായി മമ്മൂക്ക; കാതല്‍ ലൊക്കേഷനിലെ മനോഹരമായ വീഡിയോ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുമ്പോള്‍

Malayalilife
ഷൂട്ടിങ് സ്ഥലത്തിന് സമീപത്തെ വീടിന് പുറത്ത് വിശ്രമിക്കുകയായിരുന്ന പ്രായമായ സ്ത്രീയുടെ അടുത്തെത്തി കുശലാന്വേഷണവുമായി മമ്മൂക്ക; കാതല്‍ ലൊക്കേഷനിലെ മനോഹരമായ വീഡിയോ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുമ്പോള്‍

മ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. മികച്ച വിജയം കൈവ്വരിച്ച ചിത്രത്തിന്റെ ഷൂട്ടിങിന്റെ ഇടയിലെ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുന്നത്. ഷൂട്ടിങിന്റെ ഇടവേളയില്‍ അടുത്ത വീട്ടില്‍ കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

 മമ്മൂട്ടി സ്‌കൂട്ടര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സ്ഥലത്തുള്ള വീട്ടിലെത്തി ഉമ്മറത്ത് വിശ്രമിക്കുകയായിരുന്ന പ്രായമായ സ്ത്രീയോട് കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോയില്‍. സ്‌കൂട്ടറില്‍ മമ്മൂട്ടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുന്നതിന് വേണ്ടി അണിയറ പ്രവര്‍ത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് സമീപത്തുള്ള വീട്ടില്‍ മമ്മൂട്ടിയും ഷൂട്ടിംഗ് സംഘവും കയറിയത്. അടുത്ത ഷോട്ട് ആകുന്നത് വരെ മമ്മൂട്ടി അവിടെ സംസാരിച്ച് നില്‍ക്കുകയായിരുന്നു.


അപ്രതീക്ഷിതമായി മമ്മൂട്ടിയെയും ഷൂട്ടിംഗ് സംഘത്തെയും കണ്ടപ്പോള്‍ വീട്ടുകാര്‍ ഞെട്ടിയെങ്കിലും താരം അവരോടൊക്കെ സൗഹൃദപരമായി സംസാരിക്കുകയായിരുന്നു. വരാത്തയില്‍ ഇരുന്ന അമ്മൂമ്മയോടാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്.പ്രായമായതിനാല്‍ സിനിമ കാണുന്നത് കുറവാണെന്ന് അവര്‍ മമ്മൂട്ടിയോട് പറഞ്ഞു. എന്നാല്‍ സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

പിന്നീട് വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടുത്തുകയും അവരോട് കുശലാന്വേഷണം നടത്തുകയുമായിരുന്നു. ഈ വീഡിയോ വളരെ വേഗം തന്നെ വൈറലാവുകയായിരുന്നു.

 

location mammoottys funny video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES