പഞ്ചവര്‍ണതത്തയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ ലിയോ തദ്ദേവൂസ് ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ഇന്ന് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ഗാമീണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ ജയറാമിന് നായികയായി എത്തുന്നത് അന്ന രേഷ്മ രാജനെന്ന മലയാളികളുടെ പ്രിയങ്കരിയായ നടി ലിച്ചിയാണ്. അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ അന്നയെ ലിച്ചിയെന്ന പേരിലാണ് ആരാധകര്‍ വിളിക്കുന്നത്. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്ന രേഷ്മ രാജന്‍ നായികയായെത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. നിരാശയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രചോദിപ്പിക്കുന്ന ചിത്രമാണു ഇതെന്നാണ് അന്ന പറയുന്നത്.
'നമ്മളില്‍ 99 ശതമാനം പേരും ലോനപ്പന്‍മാരാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. ചെറുപ്പത്തില്‍ വലിയ ആളാകുമെന്നു പറഞ്ഞു നടന്ന പലരും പിന്നീട് ഒന്നുമാകാതെ പോകുന്നുണ്ട്. ജീവിതത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നു പറയുന്ന ഒരാളുടെ ജീവിതത്തില്‍ പിന്നീട് വിജയം നേടുന്നതാണു ചിത്രം പറയുന്നത്. നിരാശയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രചോദിപ്പിക്കുന്ന ചിത്രമാണു സംവിധായകന്‍ ലിയോ തദേവൂസ് ഒരുക്കിയിരിക്കുന്നത്.' മനോരമയുമായുള്ള അഭിമുഖത്തില്‍ അന്ന പറഞ്ഞു.
ജയറാമിന്റെ നായികയായി ലീന എന്ന കഥാപാത്രമായാണ് അന്ന ചിത്രത്തിലെത്തുന്നത്. നിഷ സാരംഗ്, ഇവാ പവിത്രന്‍, ശാന്തി കൃഷ്ണ, കനിഹ, ഇന്നസന്റ്, ഹരീഷ് കണാരന്‍, ജോജോ, ദിലീഷ് പോത്തന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തി കൃഷ്ണ ജയറാമിനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്സിന്റെ ബാനറില്‍ ഷിംനോയ് മാത്യു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു