അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം മു്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ വിട്ടു നല്‍കി. കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചികിത്സാച്ചെലവായ 72 ലക്ഷം രൂപ മുഴുവന്‍ കെട്ടാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് അപ്പോളോ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം വിട്ടു നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് നോര്‍ക്ക ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
ആശുപത്രിയില്‍ അടയ്ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കും. നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ആശുപത്രി ചെലവായി നേരത്തെ അപ്പോളയില്‍ 32 ലക്ഷമാണ് അടച്ചിരുന്നത്. തുടര്‍ന്ന് മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9ന് രാമചന്ദ്ര മെഡിക്കല്‍ കൊളേജില്‍ എംബാം ചെയ്തു തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നവംബര്‍ 17നായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പിന്നീട് കരളില്‍ അണുബാധ ഉണ്ടായി രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞു. തിങ്കളാഴ്ച രാത്രി 8.45 നാണ്് ലെനിന്‍ മരണപ്പെടുന്നത്
953 ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത്. എം.വേലുക്കുട്ടി, ദാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും ബിരുദം നേടി. എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ പ്രവര്‍ത്തിക്കവേ അവിടെവച്ചു പി.എ.ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്
1981ല്‍ പുറത്തിറങ്ങിയ വേനല്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടക്കുന്നത്. വചനം (1989), സ്വാതി തിരുനാള്‍(1987), ദൈവത്തിന്റെ വികൃതികള്‍ (1992), മഴ(2000), കുലം, അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്.
രഘുവരന്‍-ശ്രീവിദ്യ ജോഡി അഭിനയിച്ച ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെ 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും 'കുലം' എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി. പി. ചന്ദ്രമതിയുടെ വെബ്‌സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ചിത്രീകരിച്ച 'രാത്രി മഴ' ചിത്രം 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു.