സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. നടിയുടെ ഭര്‍ത്താവ് അസര്‍ മുഹമ്മദാണ് തങ്ങള്‍ വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായെന്നും ആണ്‍കുഞ്ഞാണ് പിറന്നതെന്നും
ആരാധകരെ അറിയച്ചത്.ഇരുവര്‍ക്കും ദുവാ പര്‍വീണ്‍ എന്നൊരു മകളുണ്ട്.
സീരിയല്‍ രംഗത്ത് നിന്ന് അടക്കം നിരവധിപേരാണ് ലക്ഷ്മിക്കും അസറിനും ആശംസകള്‍ അറിയിച്ച് എത്തിയത്. ഗര്‍ഭകാലം അതിമനോഹരമായി ആഘോഷിച്ച ഒരാളാണ് ലക്ഷ്മി. നിറവയറില്‍ ഡാന്‍സും റീല്‍സും മെറ്റേണിറ്റി വെയര്‍ ഫോട്ടോഷൂട്ടുമെല്ലാമായി ലക്ഷ്മി സജീവമായിരുന്നു.ലേബര്‍ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് പ്രജയിലെ ചന്ദനമണി സന്ധ്യകളുടെ എന്ന പാട്ടിന് മനോഹരമായി ചുവടുവെച്ച് അത് റീലായി പങ്കുവെച്ചിട്ടാണ് ലക്ഷ്മി പ്രസവിക്കാന്‍ കയറിയത്.
പരസ്പരം എന്ന ടിവി സീരിയലിലെ സ്മൃതി എന്ന വേഷമാണ് ലക്ഷ്മിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്.അതിനുശേഷവും ഒരുപിടി നല്ല വേഷങ്ങള്‍ ലക്ഷ്മി അവതരിപ്പിച്ചു.സ്കൂള്‍ കാലഘട്ടം മുതല്‍ അസറിനെ പ്രണയിക്കുന്നതാണ് ലക്ഷ്മി. പിന്നീട് അത് വിവാഹത്തിലേക്ക് എത്തി ചേരുകയായിരുന്നു.