കോമഡി കഥാപാത്രങ്ങളിലൂടെ എത്തി ഏതു തരം കഥാപാത്രങ്ങളും തന്റെ കയ്യിലൊതുങ്ങുമെന്ന് തെളിച്ച ആളാണ് നടന്‍ സലീം കുമാര്‍. ലോക്ഡൗണ്‍ തുടങ്ങിയതോടെ പല താരങ്ങളും കൃഷിയിലേക്ക് ഇറങ്ങി. നടന്‍ സലീം കുമാറിനും കൃഷിയോട് വലിയ താത്പര്യമാണ് ഉളളത്. ഇപ്പോഴിതാ സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്.'
സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ലാല്‍ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്കൃഷ്ണകൗമൊദു'എന്ന വിത്താണ് ഇരുവരും ചേര്‍ന്ന് വിതയ്ക്കുന്നത്. ഇവര്‍ക്കൊപ്പം സലിം കുമാറിന്റെ ഭാര്യ സുനിതയുമുണ്ട്.
എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചു.... ഞാന്‍ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു.....with Salimkumar and sunitha ????മുളച്ചാല്‍ മതിയായിരുന്നു??' എന്ന കുറിപ്പോടെയാണ് ലാല്‍ജോസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.'സ്വര്‍ണ്ണവും.. സ്വപ്നവും.. പിന്നെ കൗമുദുവും നൂറുമേനി വിളയട്ടെ..സലീമേട്ടന്‍ ഒരു പ്രസ്ഥാനമാണ് ഒപ്പം ചേര്‍ന്നതില്‍ ഒരു പാട് സന്തോഷം' എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ കൃഷിയിടത്തില്‍ നിന്നുളള ലാലേട്ടന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ജൈവ കൃഷിയിലേക്കാണ് താരങ്ങള്‍ ഇറങ്ങുന്നത്.