ഇസക്കുട്ടന്റെ നൂലുകെട്ട് ആഘോഷമാക്കി ചാക്കോച്ചന്‍..! കുഞ്ഞിന്റെ നൂല് കെട്ടും പേരിടലും ആഘോഷമാക്കി താരം

Malayalilife
topbanner
 ഇസക്കുട്ടന്റെ നൂലുകെട്ട് ആഘോഷമാക്കി ചാക്കോച്ചന്‍..! കുഞ്ഞിന്റെ നൂല് കെട്ടും പേരിടലും ആഘോഷമാക്കി താരം

ടന്‍ കുഞ്ചാക്കോ ബോബന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് താന്‍ അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നേര്‍ച്ചയ്ക്കും കാഴ്ചയ്ക്കും ശേഷം കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിന് കഴിഞ്ഞ ദിവസമാണ് ഇസഹാക്ക് എന്ന് പേരിട്ടത്. ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആഘോഷമാക്കുന്ന കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും വീഡിയോ ആണ് വൈറലാകുന്നത്.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിക്കും അതേ പേരു തന്നെയാണ് ചാക്കോച്ചന്‍ നല്‍കിയത്.

അതേസമയം പ്രിയയുടെ ഗര്‍ഭം ചാക്കോച്ചന്‍ രഹസ്യമാക്കി വച്ചെങ്കിലും ബേബി ഷവര്‍ ഉള്‍പെടെയുള്ളവ താരം ആഘോഷിച്ചിരുന്നു. മകന്‍ പിറന്നതിന് പിന്നാലെ വൈകി കിട്ടിയ സന്തോഷം കുഞ്ചാക്കോയും പ്രിയയും ആഘോഷിക്കുകയാണ്. സിനിമയ്ക്ക് അവധി കൊടുത്താണ് കുഞ്ഞു മകനെ കുഞ്ചാക്കോ പരിചരിക്കുന്നത്. ഇപ്പോള്‍ കുഞ്ഞിന്റെ നൂലുകെട്ട് പേരിടീല്‍ ചടങ്ങുകളും ചാക്കോച്ചനും കുടുംബവും വര്‍ണാഭമായിട്ടാണ് ആഘോഷിച്ചിരിക്കുന്നത്.

ഇക്കുറി മാതൃദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത് ഭാര്യ പ്രിയയുടേയും കുഞ്ഞിന്റെയും ചിത്രമാണ്. കസവ് സാരിയുടുത്ത് മുല്ലപ്പൂവൊക്കെ അണിഞ്ഞ് മകനെയും കയ്യില്‍ വച്ച് ചിരിച്ചു കൊണ്ടിരിക്കുന്ന പ്രിയയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ഈ ചിത്രം പേരിടീല്‍ ദിവസം പകര്‍ത്തിയതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ പേരിടീലും നൂലികെട്ടും നടത്തിയത്. ചാക്കോച്ചന്റെ ഫ്‌ളാറ്റ് നിറയെ പൂക്കളാല്‍ അലങ്കരിച്ചിരുന്നു. നിലവിളക്കും നിറപറയുമായിട്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. ഫ്‌ളാറ്റ് അലങ്കരിക്കുന്ന ചാക്കോച്ചന്റെ വീഡിയോയും വൈറലായിരുന്നു.

കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയയെ വിവാഹം ചെയ്യുന്നത്.ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും താരദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാത്തത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. മലയാളികള്‍ക്കിടയില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. അതിനാല്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന് കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കുന്നതും.

kunjako boban son nulukettu function

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES