മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത ഏല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ഗംഭീര തിരിച്ചുവരാണ് ചാക്കോച്ചന്‍ നടത്തിയത്. പിന്നാലെ നായകനായും സഹനടനായുളള വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ സജീവമായി. തിരിച്ചുവന്ന സമയത്താണ് സംവിധായകന്‍ ജോഷിക്കൊപ്പവും ചാക്കോച്ചന്‍ ഒരു സിനിമ ചെയ്തത്.
താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിർമ്മിച്ച ‘ട്വന്റുഇ ട്വന്റി” എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷിയാണ് എന്ന് എല്ലാവര്ക്കും അറിയാം. ജോഷി ഒരുക്കിയ സെവന്‍സില്‍ പ്രധാന വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്. ജോഷി സാറിന്‌റെ സമീപന രീതിയെ കുറിച്ച് പറഞ്ഞ് പലരും ഭയപ്പെടുത്തിയിരുന്നു കുഞ്ചാക്കോനെ അന്ന്. പക്ഷെ ഇത്രയും ശാന്തമായ ഒരു മനസിനെ കുറിച്ച് സിനിമ ഫീല്‍ഡില്‍ തന്നെ ഇങ്ങനെ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഒരു അത്ഭുതം തോന്നും, ജോഷി സര്‍ അത്ര കൂളാണ്. അന്ന് അത് തനിക്ക് മനസിലായി. സിനിമയിൽ ആളുകളെ പറ്റി പറയുന്നതൊക്കെ വിശ്വസിക്കാൻ പാടാണെന്നും മനസിലായി.
നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തില്ലര്‍ ചിത്രം ചാക്കോച്ചന്‌റെ കരിയറില്‍ വഴിത്തിരിവായി മാറി. അഞ്ചാം പാതിരയ്ക്ക് പിന്നാലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമുളള കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.