Latest News

ബിജു ഡിസ്ട്രിക് ലെവലില്‍ ടീം അംഗമായിരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും വിശ്വസിച്ചിരുന്നില്ല; നല്ല പ്ലായറാണ് ഫസ്റ്റ് ബാളില്‍ തന്നെ ഔട്ടാകും; ബിജു  മേനോനെ വിളിച്ചില്ലേയെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി  ചാക്കോച്ചന്‍; സിസിഎല്ലിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

Malayalilife
 ബിജു ഡിസ്ട്രിക് ലെവലില്‍ ടീം അംഗമായിരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും വിശ്വസിച്ചിരുന്നില്ല; നല്ല പ്ലായറാണ് ഫസ്റ്റ് ബാളില്‍ തന്നെ ഔട്ടാകും; ബിജു  മേനോനെ വിളിച്ചില്ലേയെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി  ചാക്കോച്ചന്‍; സിസിഎല്ലിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. സി3 കേരള സ്ട്രൈക്കേഴ്സ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കേരള സ്ട്രൈക്കേഴ്സ് ഉടമ നടന്‍ രാജ്കുമാര്‍ സേതുപതി, ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മറ്റു ടീം അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഇത്തവണത്തെ കേരള സ്‌ട്രൈക്കേഴ്‌സ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. കഴിഞ്ഞ ദിവസം സിസിഎല്ലിന്റെ വാര്‍ത്താസമ്മേളനം നടന്നിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇത് ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയാണ്. തീര്‍ച്ചയായും അതിനു വേണ്ട എല്ലാ തയ്യാറെടുപ്പുകളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയം തോല്‍വി എന്നത് വേറൊരു കാര്യം. ആസ്വദിച്ച് കളിച്ച് ഏറ്റവും മികച്ച പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവച്ച് കപ്പുമായി നിങ്ങളുടെ മുന്നില്‍ വരുക എന്നതാണ് ലക്ഷ്യമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കൂടാതെ ബിജു മേനോനെ വിളിച്ചില്ലേയെന്ന് ചോദ്്യത്തിന് നടന്‍ നല്കിയ രസകരമായ മറപടിയും വൈറലാവുകയാണ്. ബിജു ഡിസ്ട്രിക് ലെവലില്‍ ടീം അംഗമായിരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും തങ്ങള്‍ അത് വിശ്വസിച്ചിരുന്നില്ലെന്നാണ് കുഞ്ചാക്കോ മറുപടി നല്‍കിയത്. അവന്‍ നല്ല പ്ലായറാണ് ഫസ്റ്റ് ബാളില്‍ തന്നെ ഔട്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് ദിവസം മുമ്പാണ് ബിജു മേനോന്റെ പഴയൊരു ഐഡന്റിറ്റി കാര്‍ഡ് ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ വീണ്ടും കുത്തിപൊക്കികൊണ്ട് വന്നത്.

അതും ബിജു മേനോന്‍ തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്. പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കപ്പെട്ടിരുന്നു.

അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ വന്നു. സഞ്ജുവിനും പുതിയ അറിവായിരുന്നു ഇത്. ചിത്രത്തിന് സഞ്ജു നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു.

'അറിഞ്ഞില്ല... ആരും പറഞ്ഞില്ല.. കൂടെ രണ്ട് സ്മൈലിയും ചേര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സൂപ്പര്‍ സീനിയറാണെന്നും പറഞ്ഞ് ബിജു മേനോനെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു.

ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്.

വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഉള്ളത്. ഫെബ്രുവരി 4ന് മുംബൈയില്‍ നടന്ന കര്‍ട്ടന്‍ റെയ്സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭം കുറിച്ചിരുന്നു.സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18നാണ് നടക്കുക. 

kunchacko boban funny statement about biju

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES