മലയാള സിനിമ പ്രേമികൾക്ക് ഇടയിലേക്ക് ആമി, മോഹന്‍ലാല്‍ എന്നീ സിനിമകളിലൂടെ മഞ്ജു വാര്യരുടെ ചെറുപ്പകാലം അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കൃതിക പ്രദീപ്. എന്നാൽ ഇപ്പോൾ താരം അഞ്ചു വയസു വരെ തനിക്ക് സംസാരശേഷി ഇല്ലായിരുന്നു എന്നാണ് പറയുന്നത്. പിന്നീട് ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയ ശേഷമാണ് തനിക്ക് സംസാരശേഷി കിട്ടിയത് എന്നാണ് കൃതിക ഒരു അഭിമുഖത്തിലൂടെ പറയുന്നത്.
അഞ്ച് വയസു വരെ തനിക്ക് സംസാരശേഷി ഉണ്ടായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു സംസാരിക്കാന്‍. അക്കാലത്ത് അമ്മയും അച്ഛനും ഏറെ വിഷമിച്ചിരുന്നു. പിന്നീട് അമ്മ നിരന്തരമായി ഗുരുവായൂരില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയ ശേഷമാണ് താന്‍ സംസാരിച്ച് തുടങ്ങിയത്.
സംസാരശേഷി കൃത്യമായി ലഭിച്ച ശേഷം താന്‍ പാട്ട് പഠിച്ചു. വീട്ടില്‍ അച്ഛനും അമ്മയും അടക്കം എല്ലാവരും പാട്ടിനെ അതിയായി സ്‌നേഹിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ തന്നെ പാട്ട് പഠിപ്പിച്ചു. അന്ന് മത്സരങ്ങളില്‍ പങ്കെടുക്കുകയും എല്ലാം ചെയ്തിരുന്നു.
ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കീഴില്‍ കുറച്ച് നാള്‍ സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ പാട്ട് പതുക്കെ ഒതുക്കിവെച്ചു. മടിയാണ് പാട്ട് പരിശീലിക്കാത്തിന്റെ പ്രധാന കാരണം. പഠനവും സിനിമാ തിരക്കും വന്ന ശേഷം പാട്ട് ശ്രദ്ധിക്കാറേയില്ല.
സിനിമാ ജീവിതം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നതല്ല. എല്ലാം സംഭവിക്കുകയായിരുന്നു എന്നാണ് കൃതിക പറയുന്നത്. അതേസമയം, ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ ആണ് കൃതികയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം.