Latest News

തന്‍റെ പെൺമക്കളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നു; മക്കളുടെ സിനിമാ അവസരങ്ങല്‍ നഷ്ടപ്പെടുന്നു; വിമര്‍ശനവുമായി നടൻ കൃഷ്ണകുമാര്‍

Malayalilife
തന്‍റെ പെൺമക്കളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നു; മക്കളുടെ സിനിമാ അവസരങ്ങല്‍ നഷ്ടപ്പെടുന്നു; വിമര്‍ശനവുമായി നടൻ കൃഷ്ണകുമാര്‍

ലയാള, തമിഴ് ഭാഷാ സിനിമകളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും നടനുമാണ് കൃഷ്ണ കുമാർ. ദൂരദർശനത്തിലും ആകാശവാണിയിലും മുൻ ന്യൂസ് റീഡർ കൂടിയാണ് അദ്ദേഹം. ദൂരദർശനിൽ ടെലിവിഷൻ ന്യൂസ് അവതാരകനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കണ്ട കെ. ബാലചന്ദറിന്റെ മകൻ കൈലാസം ഡിഡി മലയാളത്തിനായി നിർമ്മിച്ച 13 എപ്പിസോഡ് സീരിയലിൽ ഒരു വേഷം വാഗ്ദാനം ചെയ്തു. നടൻ നെദുമുടി വേണുവിന്റെ മകനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. 

തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ കൃഷ്ണകുമാര്‍ പൂര്‍ത്തിയാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തന്‍റെ രാഷ്ട്രീയം വ്യക്തമായതോടെ സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞു. ഡേറ്റുകള്‍ മാറിയതോടെ സിനിമകള്‍ നഷ്ടമാകുകയും ചെയ്തു. തനിക്കും കുടുംബത്തിനും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. എന്നാൽ ആക്രമിക്കപ്പെട്ടവര്‍ ഉയരുമെന്നും ഫലം വരുമ്പോള്‍ തനിക്ക് അനുകൂലമായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

താൻ സ്ഥാനാര്‍ഥിയായതിനു പിന്നാലെ സ്വതന്ത്രവ്യക്തികളായ തന്‍റെ പെൺമക്കളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിട്ട് ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നായിരുന്നു കൃഷ്ണകുമാറിൻ്റെ പ്രതികരണം. പൊതുപ്രവര്‍ത്തകൻ എന്ന നിലയിൽ ഈ വിവാദങ്ങള്‍ അതിജീവിക്കുമെന്നും എന്നാൽ അച്ഛൻ എന്ന നിലയിൽ ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍.

krishnakumar bjp cinema malayalam serial actor daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES