Latest News

ഓര്‍മ്മക്കുറിപ്പുകള്‍ക്കപ്പുറത്ത് അമ്മയുടെ മികച്ച കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകം;അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ കെപിഎസി ലളിതയെ അടുത്തറിയാന്‍ സാധിക്കുന്നു;കവര്‍ പുറത്തുവിട്ട് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍

Malayalilife
ഓര്‍മ്മക്കുറിപ്പുകള്‍ക്കപ്പുറത്ത് അമ്മയുടെ മികച്ച കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകം;അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ കെപിഎസി ലളിതയെ അടുത്തറിയാന്‍ സാധിക്കുന്നു;കവര്‍ പുറത്തുവിട്ട് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍

ലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത വിടപറഞ്ഞിട്ട് രണ്ടാണ്ട് തികഞ്ഞ ദിനമായിരുന്നു ഇന്നലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തെ ഓര്‍മിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ ദിവസം മാത്രമല്ല അമ്മയെ മിസ് ചെയ്യുന്നത് എന്ന് കുറിച്ചുകൊണ്ട്്‌സിദ്ധാര്‍ത്ഥും രംഗത്തെത്തിയിരുന്നു.

ഇപ്പോളിതാ കെപിഎസി ലളിതയുടെ കഥാപാത്രങ്ങളെ സ്മരിക്കുന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് സിദ്ധാര്‍ത്ഥ് പങ്ക് വച്ചിരിക്കുകയാണ്.പുസ്തകത്തിന്റെ കവര്‍ പുറത്തുവിട്ടാണ് ഇക്കാര്യം സിദ്ധാര്‍ത്ഥ് കുറിച്ചത്.അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ ഈ പുസ്തകം കെപിഎസി ലളിതയെന്ന അഭിനയത്രിയുടെ അഭിനയ ജീവിതത്തിനപ്പുറം അവരെ അടുത്തറിയാന്‍ സാധിക്കുന്ന ഒന്നായി മാറുമെന്ന് സിദ്ധാര്‍ഥ് കവറിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ എഴുതി. ബെല്‍ബിന്‍ പി. ബേബിയാണ് ഡി.സി ബുക്ക്സ് പ്രസ്ദ്ധീകരിക്കുന്ന പുസ്തകം എഡിറ്റ് ചെയ്തത്.

സിദ്ധാര്‍ഥ് ഭരതന്റെ പോസ്റ്റ്...

സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം തന്നെ അവരുടെ കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഓര്‍മ്മക്കുറിപ്പുകള്‍ക്കപ്പുറത്ത് അമ്മയുടെ മികച്ച കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകം ഉടന്‍ വിപണിയില്‍ എത്തുകയാണ്. അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ ഈ പുസ്തകം കെപിഎസി ലളിതയെന്ന അഭിനയത്രിയുടെ അഭിനയ ജീവിതത്തിനപ്പുറം അവരെ അടുത്തറിയാന്‍ സാധിക്കുന്ന ഒന്നായി മാറുന്നു.

ഡിസി ബുക്ക്സ് പ്രസ്ദ്ധീകരിക്കുന്ന ഈ പുസ്തകം എഡിറ്റ് ചെയ്യ്ത് തയ്യാറാക്കിയിരിക്കുന്നത് തേവര എസ് എച്ച് കോളേജില്‍ ജേണലിസം അദ്ധ്യാപകനായ ബെല്‍ബിന്‍ പി. ബേബിയാണ്. ഡി.സി ബുക്ക്സിന്റെ ഔട്ട്ലറ്റുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഉടന്‍ വില്‍പനയ്ക്ക് എത്തുന്ന പുസ്‌കതത്തിന്റെ കവര്‍ അമ്മയുടെ ഓര്‍മ്മദിനമായ ഇന്ന് ഇവിടെ പ്രകാശിപ്പിക്കുന്നു.
 

kpac lalitha characters BOOK

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES