Latest News

എപ്പോഴും താന്‍ എവിടെയാണ്, ആരുടെ കൂടെയാണ് എന്നെല്ലാം അറിയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും; അച്ഛന്റെ കൂടെ തനിക്ക് കര്‍ഫ്യൂ കാലം; അച്ഛന്റെ കരുതലിനെക്കുറിച്ച് മനസ് തുറന്ന് ഖുഷി കപൂര്‍

Malayalilife
എപ്പോഴും താന്‍ എവിടെയാണ്, ആരുടെ കൂടെയാണ് എന്നെല്ലാം അറിയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും; അച്ഛന്റെ കൂടെ തനിക്ക് കര്‍ഫ്യൂ കാലം; അച്ഛന്റെ കരുതലിനെക്കുറിച്ച് മനസ് തുറന്ന് ഖുഷി കപൂര്‍

ബോളിവുഡിലെ വെള്ളാരംകണ്ണുള്ള സുന്ദരിയായിരുന്നു ശ്രീദേവി. ശ്രീദേവിയെ പോലെ തന്നെ സുന്ദരികളാണ് ശ്രീദേവിയുടെ പെണ്‍മക്കളും. അമ്മ യാത്രയായെങ്കിലും അതിന്റെ കുറവറിയിക്കാതെയാണ് പിതാവ് ബോണി കപൂര്‍ കുട്ടികളെ വളര്‍ത്തുന്നത്.

ബോളിവുഡിലെ വെള്ളാരംകണ്ണുള്ള സുന്ദരിയായിരുന്നു ശ്രീദേവി. ശ്രീദേവിയെ പോലെ തന്നെ സുന്ദരികളാണ് ശ്രീദേവിയുടെ പെണ്‍മക്കളും. അമ്മ യാത്രയായെങ്കിലും അതിന്റെ കുറവറിയിക്കാതെയാണ് പിതാവ് ബോണി കപൂര്‍ കുട്ടികളെ വളര്‍ത്തുന്നത്.ശീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ ജാന്‍വിക്ക് പിന്നാലെ സഹോദരി ഖുശി കപൂറും ബോളിവുഡ് അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്. ഇരുവരും ചേര്‍ന്ന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഖുശിയുടെ അരങ്ങേറ്റത്തെ പറ്റിയുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ബോളിവുഡ് അരങ്ങേറ്റം എന്ന തന്റെ സ്വപ്നം കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയായിരിക്കും പൂവണിയുകയെന്നാണ് ഖുശി പറഞ്ഞത്.

ബോണി കപൂര്‍ ഓവര്‍ പ്രൊട്ടക്ടീവായ അച്ഛനാണെന്നും എപ്പോഴും താന്‍ എവിടെയാണ്, ആരുടെ കൂടെയാണ് എന്നെല്ലാം അറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമെന്നും ഖുശി പറഞ്ഞു. തനിക്ക് കര്‍ഫ്യൂ കാലമാണെന്നാണ് ഖുശി ഇതേ കുറിച്ച് പറയുന്നത്. തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട് ഒന്നിച്ചുള്ള ചിത്രം അയച്ചു നല്‍കാന്‍ പോലും ഒരിക്കല്‍ അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖുശി തുറന്നു പറഞ്ഞു.

Read more topics: # khushi about father bonny kapoor
khushi about father bonny kapoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES