വിജയ് നായകനായി എത്തിയ വാരിസ് പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സിനിമയില്‍ ഖുശ്ബു അഭിനയിച്ചെങ്കിലും റിലീസ് ചെയ്തപ്പോള്‍ നടിയെ ബിഗ് സ്‌ക്രീനില്‍ ആരും കണ്ടില്ല. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഖുശ്ബു എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ ഖുശ്ബിന്റെ കഥാപാത്രത്തെ നീക്കം ചെയ്തു. ഒരു സീനില്‍ പോലും ഖുശ്ബിനെ കാണിക്കുന്നില്ലായിരുന്നു. ഈ കഥാപാത്രത്തെ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.
വാരിസില്‍ നായികയായി എത്തുന്ന രശ്മികയുടെ അമ്മയുടെ വേഷത്തില്‍ ഖുശ്ബു എത്തും എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. വിജയ്യ്ക്കും രശ്മികയ്ക്കുമൊപ്പമുളള ഖുശ്ബിന്റെ ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പക്ഷേ സിനിമയുടെ ദൈര്‍ഘ്യം മൂലം ഖുശ്ബിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതുകൊണ്ട് തന്നെ ഈവിഷയം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ഖുശ്ബിനെ ഒഴിവാക്കിയത് മോശമായിയെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയുടെ റിലീസ് മുന്‍പ് ഖുശ്ബു സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ വാരിസ് സിനിമയിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. 103 ഡിഗ്രി പനിയിലും സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ വിജയ് എത്തിയത് ഖുശ്ബു പറഞ്ഞിരുന്നു. ആരാധകര്‍ക്കിടയില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു.