ആരാകര്ക്കേറെ പ്രിയപ്പെട്ട താരമാണ് നടി ഖുശ്ബു. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഖുശ്ബു തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായ് പങ്കുവെക്കാറുണ്ട്.
ഭര്‍ത്താവും സംവിധായകനുമായ സുന്ദറിനൊപ്പം വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിവാഹ സമയത്തെടുത്ത ചിത്രവും ഇപ്പോഴുളള ചിത്രവും കോര്‍ത്തിണക്കിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 'അന്നും ഇന്നും. പതിനെട്ട് വര്‍ഷങ്ങള്‍ കടന്നുപോയി , പക്ഷെ ഞങ്ങള്‍ക്കിടയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല' ചിത്രങ്ങള്‍ക്കൊപ്പം ഖുശ്ബു കുറിച്ചു.
ഫെബ്രുവരി ഒന്‍പതിനായിരുന്നു സുന്ദറിന്റെയും ഖുശ്ബുവിന്റെയും വിവാഹം വാര്‍ഷികം. അവന്ദിക, അനന്ദിത എന്നീ രണ്ട് പെണ്‍മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. . ഇവര്‍ ചെന്നൈയില്‍ സ്ഥിരതാമസമാണ്. കാലില്‍ പരിക്കു പറ്റിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഖുശ്ബു. കുടുംബവുമൊന്നിച്ചുള്ള യാത്രയിലാണിപ്പോള്‍ താരം.
1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു,സുരേഷ്ഗോപി,മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു.
തമിഴ് ചിത്രങ്ങള്‍ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഖുശ്ബുവിന് ആദ്യമായി അവസരങ്ങള്‍ കൊടുത്തത്.